പത്തനംതിട്ട ∙ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കിയാൽ അതിൽ വൻ വിജയം നേടാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് യുഡിഎഫ് ക്യാംപ്.
വലിയ തിരിച്ചുവരവാണു യുഡിഎഫ് നടത്തിയത്. 9 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് ഇത്തവണ എൽഡിഎഫിൽ നിന്നു പിടിച്ചെടുത്തത്.
ഏനാത്ത് മാത്രമാണു യുഡിഎഫിനു നഷ്ടമായത്. ജില്ലാ പഞ്ചായത്തിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണു നിലവിലെ ഫലം.
ഇത്തവണയും എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാനായില്ല.
കോഴഞ്ചേരി ഡിവിഷനിൽ എൻഡിഎ വലിയ പ്രതീക്ഷ വച്ചെങ്കിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. കേരള കോൺഗ്രസ്(എം)ന്റെ രണ്ടു ജില്ലാ പഞ്ചായത്ത് സീറ്റുകളും ഇത്തവണ കേരള കോൺഗ്രസ് പിടിച്ചെടുത്തു.
സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ പള്ളിക്കലിൽ ജയിച്ചു.
മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മയെ യുഡിഎഫിലെ അമ്പിളി പരാജയപ്പെടുത്തി. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിന്റെ മകൾ നീതു മാമ്മൻ കൊണ്ടൂർ കോയിപ്രം ഡിവിഷനിൽ വിജയിച്ചു.
ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. ഇതുമായി ബന്ധപ്പെട്ട് ഉടൻ മുന്നണിയിൽ ചർച്ചകൾ ആരംഭിക്കും.
ജില്ലാപഞ്ചായത്ത് (17 സീറ്റ്)
യുഡിഎഫ് 12: പുളിക്കീഴ്, കോയിപ്രം, മല്ലപ്പള്ളി, ആനിക്കാട്, അങ്ങാടി, റാന്നി, മലയാലപ്പുഴ, കോന്നി, പ്രമാടം, പള്ളിക്കൽ, ഇലന്തൂർ, കോഴഞ്ചേരി.
എൽഡിഎഫ് 5 : ചിറ്റാർ, കൊടുമൺ, കലഞ്ഞൂർ, ഏനാത്ത്, കുളനട. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

