ഏനാത്ത് ∙ശക്തമായ മഴയിൽ മണ്ണടി റോഡ് വെള്ളത്തിൽ മുങ്ങി. സമീപത്തെ കടകളിലും വെള്ളം ഒഴുകി എത്തി.
വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ റോഡാണ് മഴ ശക്തമായാൽ വെള്ളത്തിൽ മുങ്ങുന്നത്. ഇവിടെ ഓട
മണ്ണും മാലിന്യവും നിറഞ്ഞ് അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ കാൽനട
യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും പോകാൻ കഴിയാത്ത വിധം റോഡിൽ വെള്ളം ഉയർന്നു. കടമ്പനാട്- ഏഴംകുളം മിനി ഹൈവേയുടെ ഭാഗമാണ് മണ്ണടി റോഡ്.
മേൽപ്പാലം മുതൽ റോഡ് താണ നിലയിലാണ്. അതിനാൽ വെള്ളക്കെട്ട് പതിവാണ്.
മേൽപ്പാലം വരുന്ന ഭാഗം മുതൽ തോടിനു സമീപം വരെയുള്ള ഭാഗത്ത് ഓട നവീകരിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]