റാന്നി ∙ ഒളികല്ലിലും കുമ്പളത്താമണ്ണിലും ഇറങ്ങി ഭീതി നിറയ്ക്കുന്ന കാട്ടാന വടശേരിക്കര ടൗണിന് 50 മീറ്റർ അടുത്തു വരെയെത്തി. കപ്പയും വാഴയും പനയുമൊക്കെ നശിപ്പിച്ച ശേഷം കാട്ടാന മടങ്ങിയെന്നു കരുതുന്നെങ്കിലും ആരും കണ്ടിട്ടില്ല.
ഒന്നിലധികം ആനകളുണ്ടെന്നാണു സംശയം. വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിനു സമീപം പരുവാനിക്കൽ അച്ചൻകുഞ്ഞിന്റെ സഹോദരന്റെ പുരയിടത്തിൽ വരെ ഇന്നലെ ആനയെത്തി.
കല്ലാറിന്റെ തീരത്തു കൂടിയാണ് ആന കടന്നു വന്നത്. തീരങ്ങളിലെ പുരയിടങ്ങളിലെല്ലാം കാൽപാടുകൾ കാണാനുണ്ട്.
പുരയിടത്തിന്റെ അതിരിലെ വേലി തകർത്താണ് ആന പരുവാനിക്കൽ പുരയിടത്തിലെത്തിയത്. ഇവിടെ നട്ടിരുന്ന കപ്പ നശിപ്പിച്ചു.
പുരയിടത്തിന്റെ എതിർവശത്തെ അതിരിൽ വരെ പോയിട്ടുണ്ട്.
ഇതിനു സമീപമുള്ള പുരയിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകർത്തിട്ടുണ്ട്. ആറിന്റെ തീരത്തു നിന്നിരുന്ന ചെറിയ പന പിഴുതു തള്ളിയപ്പോഴാണ് ക്യാമറ തകർന്നത്.
ആറ്റുതീരത്തു നട്ടിരുന്ന വാഴ ഒടിച്ചിട്ടിരുന്നു. ഒളികല്ല് താമരപ്പള്ളി തോട്ടത്തിൽ ഇന്നലെ രാത്രി 3 ആനകളുടെ സാന്നിധ്യം പ്രകടമായിരുന്നു.
അവയാകാം വടശേരിക്കര വരെ എത്തിയതെന്നു കരുതുന്നു. കല്ലാറിന്റെ ഇരുവശങ്ങളിലൂടെയും ആന നടന്നു പോയ ലക്ഷണമുണ്ട്.
ഇന്നലെ രാവിലെ വരെ ആന തീരത്തുണ്ടായിരുന്നു.
ആനയുടെ മണം ഇന്നലെ ഉച്ചയ്ക്കും തീരത്ത് അനുഭവപ്പെട്ടിരുന്നു. വടശേരിക്കര, തണ്ണിത്തോട്, ചിറ്റാർ എന്നിവിടങ്ങളിൽ നിന്നുള്ള വനപാലകരും നാട്ടുകാരും ആനയെ കണ്ടെത്താൻ ഇന്നലെ ഉച്ചവരെ തിരച്ചിൽ നടത്തി.
നാട്ടുകാരാണ് ആദ്യം ആറ്റു തീരം വഴി തിരഞ്ഞത്. കാർഷിക വിളകളും മറ്റും നശപ്പിച്ചത് അവരാണു കണ്ടെത്തിയതും.
പിന്നാലെ വനപാലകർ പരിശോധന നടത്തി.ഇന്നലെ രാവിലെ 10നും ആനയെ ഒളികല്ല് റോഡിനോടു ചേർന്ന ശങ്കരമംഗലം റബർ തോട്ടത്തിൽ കണ്ടതായി നടത്തിപ്പുകാരൻ മോഹനൻ പറഞ്ഞു. രാവിലെ ടാപ്പിങ്ങിനെത്തിയ 2 തൊഴിലാളികൾ ആനയെ കണ്ടു മടങ്ങിപ്പോയി.
ദിവസമെന്നോണം ആനയെത്തി തോട്ടത്തിലെ റബർ മരങ്ങളും തൈകളും പിഴുതു തള്ളുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]