കുറ്റൂർ ∙ നാട്ടുകാർ 2 ലക്ഷം രൂപ മുടക്കി ഒരു വർഷം മുൻപ് സഞ്ചാരയോഗ്യമാക്കിയ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡ് വീണ്ടും പഴയ പടിയായി. ഒന്നരക്കിലോമീറ്റർ ദൂരമുള്ള റോഡ് നന്നാക്കുന്നതിനുള്ള ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
നടന്നുപോകാൻപോലും പറ്റാത്തവിധം തകർന്നതോടെയാണ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ച് പിരിവെടുത്ത് രണ്ട് ലക്ഷത്തോളം രൂപ മുടക്കി റോഡ് നന്നാക്കിയത്. ഇതിനായി 12 ലോഡ് പാറമട
മണ്ണിട്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു. പണത്തിന്റെ കുറവിനാൽ ടാറിങ് നടത്താൻ സാധിച്ചില്ല.
ഇതിനുശേഷം ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിച്ചതോടെയാണ് റോഡ് വീണ്ടും കുഴിയും വെള്ളക്കെട്ടുമായി മാറിയത്.
പഞ്ചായത്തിലെ 12, 13 വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ആറാട്ടുകടവ് – വട്ടക്കാാട്ടിൽപടി – പുത്തൻപുര പടി റോഡ് തകർന്നതോടെയാണ് ടിപ്പർ ലോറിയുൾപ്പെടെ ഇതുവഴി പോകാൻ തുടങ്ങിയത്.
ഇതിനിടയിലാണ് തിരുവൻവണ്ടൂർ – നന്നാട് റോഡിന്റെ നിർമാണം തുടങ്ങിയത്. ഇവിടേക്കാവശ്യമുള്ള സാധനങ്ങൾ എല്ലാം ഇതുവഴിയാണ് കൊണ്ടുപോയത്.
ഇതോടെ റോഡ് നാട്ടുകാർക്ക് ഉപയോഗിക്കാൻ പറ്റാതായി. ഇനിയും പണം പിരിച്ച് റോഡു നന്നാക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]