അധ്യാപക ഒഴിവ്
വല്ലന ∙ ഗവ. എസ്എൻഡിപി യുപി സ്കൂളിൽ യുപി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുമായി 16ന് 11ന് സ്കൂളിൽ എത്തണം. 7025324803.
സമ്മേളനം ഇന്ന്
പന്തളം ∙ ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ഇന്ന് 10ന് പ്രകാശ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് ഹരി ഭാവന ഉദ്ഘാടനം ചെയ്യും.
മേഖല പ്രസിഡന്റ് രാജു ചിന്നാസ് അധ്യക്ഷനാകും. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും.
സീറ്റൊഴിവ്
പന്തളം ∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പന്തളത്തെ സർക്കാർ ഐടിഐയിൽ പ്ലമർ എൻസിവിടി ട്രേഡിൽ പട്ടികജാതി/പട്ടിക വർഗ/ജനറൽ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
ഹോസ്റ്റൽ സൗകര്യം, ഉച്ചഭക്ഷണം, പോഷകാഹാരം, പ്രതിമാസ അലവൻസ്, യൂണിഫോം അലവൻസ് എന്നിവ ലഭിക്കും. എസ്എസ്എൽസി, ടിസി, മറ്റ് അനുബന്ധ രേഖകളുടെ അസ്സൽ സഹിതം 16നകം ഐടിഐ ഓഫിസിൽ ഹാജരാകണം.
9446444042.
ഉദ്ഘാടനം ഇന്ന്
പറക്കോട് ∙ എസ്ബിഐ പറക്കോട് ശാഖ ഇന്നു മുതൽ ആർ.ആർ കോംപ്ലക്സിലേക്ക് മാറ്റി പ്രവർത്തനമാരംഭിക്കും. രാവിലെ 11ന് ഡപ്യൂട്ടി ജനറൽ മാനേജർ ആനന്ദ് മോക്തൻ ഉദ്ഘാടനം ചെയ്യും.
ആയില്യം ഉത്സവം 16ന്
മാരൂർ ∙ കൊച്ചുവിള ദേവീ ക്ഷേത്രത്തിലെ ആയില്യം ഉത്സവം 16ന് നടക്കും.
രാവിലെ 11ന് കാവിൽ അഭിഷേകം, 11.30ന് നൂറുംപാലും, ഒന്നിന് അന്നദാനം എന്നിവയാണ് പരിപാടികൾ.
അഭിമുഖം നാളെ
കൈപ്പട്ടൂർ ∙ ഗവ.വിഎച്ച്എസ്എസിൽ എൽപി വിഭാഗത്തിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നാളെ 10.30 ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, ബയോഡേറ്റ സഹിതം സ്കൂളിൽ എത്തണം.
0468 350548 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]