പത്തനംതിട്ട ∙ പതിനെട്ടു മാസക്കാലത്തെ പെൻഷൻ കുടിശിഖയും മെഡിക്കൽ, വിദ്യാഭ്യാസ, വിവാഹ ധനസഹായവും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.
ഓണത്തിന് ഒരു മാസത്തെ പെൻഷൻ തുക ബോണസായി നൽകണമെന്നും ബോർഡിലെ ദിവസ വേതനക്കാരായ 241 പേരെ സ്ഥിരപ്പെടുത്തുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ധർണ മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു.
സലീം പെരുനാട് അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി വർക്കിങ് കമ്മറ്റി അംഗം എ. ഷംസുദീൻ മുഖ്യപ്രഭാഷണം നടത്തി.
അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, അഷറഫ് അപ്പാക്കുട്ടി, റെനീസ് മുഹമ്മദ്, വിശ്വംഭരൻ മലയാലപ്പുഴ, പി.കെ.
മുരളി, അഡ്വ. ഷാജി കുളനട, അംജിത്ത് അടൂർ, മനോജ് ഡേവിഡ് കോശി, വല്ലാറ്റൂർ വാസുദേവൻ, ബിനു മരുതി മുട്ടിൽ, സോളമൻ വരവുകാലായിൽ, അബ്ദുൾ കലാം ആസാദ്, റെജിമോൻ, കൈരളി കരുണാകരൻ ഷംലത്ത് ബീബി തുടങ്ങിയവർ പ്രസംഗിച്ചു.
കലക്ടറേറ്റ് മാർച്ചിന് റീന കെ.
തോമസ്, മുരളീധരൻ മേലൂട്, എം.കെ. ശാന്ത, സാമുവൽ മത്തായി, ശിവൻകുട്ടി, ജോൺസൺ ഏറത്ത്, ശ്രീകുമാർ വെള്ളപ്പാറ, ബാബു ചരൽക്കുന്ന്, സാംകുട്ടി അടി മുറിയിൽ, സജി കോട്ടു പള്ളിയേത്ത് , ജേക്കബ് മാത്യൂ വാളാക്കുഴി തുടങ്ങിയവർ നേതൃത്വംനൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]