
പത്തനംതിട്ട ∙ വലഞ്ചുഴി കാവ് ജംക്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെ ഇലക്ട്രിക് പ്ലമിങ് ഉപകരണങ്ങൾ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഘത്തിലെ കൗമാരക്കാർ ഉൾപ്പെടെ 6 പേരെ പത്തനംതിട്ട
പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. വലഞ്ചുഴി കിഴക്കേടത്ത് ലക്ഷംവീട്ടിൽ അനു (20), ആദിത്യൻ (20), വലഞ്ചുഴി കാരുവേലിൽ സൂര്യദേവ് (18) മറ്റു 3 പ്രായപൂർത്തിയാകാത്തവർ എന്നിങ്ങനെ 6 പേരാണ് പിടിയിലായത്.
കുമ്പഴ പുതുപ്പറമ്പിൽ അഭിജിത്ത് ജെ.പിള്ളയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് ഈമാസം ഒന്നിനും പത്തിനും മിടയിൽ സംഘത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടായത്.
ഫ്രിജ്, മൈക്രോവേവ് അവ്ൻ, 3 എസികൾ, വാക്വം ക്ലീനർ, പ്രഷർ വാട്ടർ പമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകൾ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു.
ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകർത്തു. ആകെ 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
എസ്സിപി ഒ.വി.ഷിബു മൊഴി രേഖപ്പെടുത്തി, എസ്ഐ ഷിജു പി.സാം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് അന്വേഷണം എസ്ഐ കെ.ആർ.രാജേഷ്കുമാർ ഏറ്റെടുത്തു. തുടർന്ന് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.
പതിനേഴുകാരായ 3 പേരെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ കുറ്റങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം റിപ്പോർട്ട് സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. പിന്നീട് ഇവരെ കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഒന്നുമുതൽ മൂന്നുവരെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]