
പത്തനംതിട്ട ∙ ഉദ്ഘാടനം ചെയ്ത് 4 വർഷമായിട്ടും കെഎസ്ആർടിസി ബസ് ടെർമിനലിന് അഗ്നിരക്ഷാസേനയുടെ ഫയർ എൻഒസിയും നഗരസഭയുടെ കെട്ടിട
നമ്പറും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. കെട്ടിട
നമ്പർ ഇല്ലാത്ത കടയ്ക്കു നഗരസഭയുടെ ലൈസൻസി കിട്ടാത്തതിനാൽ ലേലം പിടിച്ചവർക്കു കെഎസ്ആർടിസി പണം മടക്കി കൊടുക്കുന്നു. കെഎസ്ആർടിസി ടെർമിനലിന്റെ താഴത്തെ നിലയിലെ കടമുറികൾ 2017ൽ ലേലം ചെയ്തു.
അതിലൂടെ 5.06 കോടി രൂപ കെഎസ്ആർടിസിക്ക് ലഭിച്ചു. കെട്ടിട
നിർമാണം തീരുന്ന മുറയ്ക്ക് കടകൾ തുടങ്ങാൻ മുറികൾ വിട്ടുനൽകും എന്നായിരുന്നു ഉറപ്പ്. ഇതനുസരിച്ച് അവർ തുക അടച്ചു.
2021ൽ ടെർമിനലിന്റെ ഉദ്ഘാടനം നടത്തി.
ഒന്നര വർഷത്തിനു ശേഷം ബസ് സ്റ്റാൻഡ് പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. അപ്പോഴും കടകൾ തുടങ്ങാൻ മുറികൾ വിട്ടുകൊടുത്തില്ല. ലേലം പിടിച്ചവർ മുറികൾ കിട്ടാൻ ദിവസവും കെഎസ്ആർടിസി കയറി ഇറങ്ങി.
ഫലം ഉണ്ടായില്ല. കെട്ടിടത്തിനു നഗരസഭയുടെ നമ്പർ ലഭിച്ചാൽ മാത്രമേ കട
തുടങ്ങാൻ ലൈസൻസ് ലഭിക്കു. കടയ്ക്കു നമ്പർ കിട്ടാൻ അഗ്നിരക്ഷാസേനയുടെ ഫയർ എൻഒസി വേണം.
പിന്നീട് അതിനായി കടക്കാരുടെ പരിശ്രമം. അഗ്നിരക്ഷാസേനയുടെ മാനദണ്ഡങ്ങൾ പാലിച്ചുള്ള ചെറിയ പണികൾ നടത്തിയാൽ മാത്രമേ ഫയർ എൻഒസി കിട്ടുകയുള്ളു.
ഇതോടെ ഫയർ എൻഒസി നേടി എടുക്കാനുള്ള പണികൾ കെട്ടിടത്തിൽ അടിയന്തരമായി നടത്തണമെന്ന ആവശ്യവുമായി കടക്കാർ ചീഫ് ഓഫിസ് കയറി ഇറങ്ങി.
ഫയർ ലൈനിലേക്ക് കെട്ടിടത്തിനു മുകളിലെ ടാങ്കിൽ നിന്ന് വെള്ളം എടുക്കുന്നതിനുള്ള പണികൾ നടത്താൻ അനുമതിയും നൽകി. എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും ഇത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും 5 ലക്ഷം രൂപയുടെ പണികൾ ബാക്കിയുണ്ട്.
ഇതു കൂടി തീർന്ന ശേഷമേ ഫയർ എൻഒസി ലഭിക്കു. അതിനു ശേഷം മാത്രമേ കെട്ടിട
നമ്പരിനായി നഗരസഭ അപേക്ഷ സ്വീകരിക്കൂ. കെഎസ്ആർടിസിക്ക് ഇതിൽ വലിയ താൽപ്പര്യവുമില്ല.
8 വർഷമായപ്പോഴേക്കും ലേലം പിടിച്ചവർ കടുത്ത പ്രതിസന്ധിയിലായി.
കട കിട്ടിയില്ലെങ്കിലും വേണ്ടില്ല അടച്ച പണം തിരിച്ചു കിട്ടാനായി അവരുടെ ശ്രമം.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അവർ പരാതി നൽകി. ഒന്നിച്ചു നൽകാൻ പണം ഇല്ലാത്തതിനാൽ ഘട്ടംഘട്ടമായി തിരിച്ചു നൽകാമെന്നായി കെഎസ്ആർടിസി.
നവകേരള സദസ്സിൽ നൽകിയ ഉറപ്പ് പാലിക്കാതെ വന്നതോടെ അവർ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. അടിയന്തരമായി പണം തിരിച്ചു നൽകാൻ സർക്കാർ നിർദേശം നൽകി.
ഇതേ തുടർന്ന് 7 പേരുടെ പണം തവണകളായി കെഎസ്ആർടിസി തിരിച്ചു നൽകി. ഉടനെ ബാക്കിയുള്ളവരുടെയും നൽകുമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.
പത്തനംതിട്ട
ഡിപ്പോയിലെ നിർമാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ കെഎസ്ആർടിസിക്ക് വലിയ താൽപര്യമില്ല. 3 നില കെട്ടിടം ആയതിനാൽ ലിഫ്റ്റ് വേണമെന്നു അഗ്നിരക്ഷാസേന നിർദേശിച്ചു.
ഇതനുസരിച്ചു ലിഫ്റ്റിന്റെ പണി തുടങ്ങി. അതും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ ബസിൽ കയറാനും ഇറങ്ങാനും കഴിയുന്ന സംവിധാനം ഒരുക്കാൻ വീണാ ജോർജ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ അനുവദിച്ചിട്ട് 3 വർഷമായി. ഇതുവരെയും പണി തുടങ്ങിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]