പന്തളം ∙ സർക്കാർ മെനു പ്രകാരമുള്ള ഉച്ചഭക്ഷണത്തിനു പുറമേ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും വിളമ്പി മങ്ങാരം മന്നം ഷുഗർ മിൽസ് എൽപി സ്കൂൾ. ഇഡ്ഡലിയും സാമ്പാറും പുട്ടും കൊഴുക്കട്ടയും അടക്കം പ്രഭാതഭക്ഷണ മെനുവിലുണ്ട്. രാവിലെ സ്കൂളിലെത്തുന്ന കുട്ടികളുടെ ആവശ്യകത കൂടി പരിഗണിച്ചാണു രാവിലത്തെ ഭക്ഷണം. 9.45നാണ് കുട്ടികൾക്ക് വിളമ്പുക. അന്നദാനം മഹാദാനം എന്ന ആശയമുൾക്കൊണ്ട് പ്രഭാതഭക്ഷണത്തിനുള്ള ക്രമീകരണമൊരുക്കുന്നത് പ്രഥമാധ്യാപികയായ എസ്.ശശിബിന്ദുവാണ്.
കഴിഞ്ഞ 2 വർഷമായി ആഴ്ചയിൽ 2 ദിവസമാണു ഭക്ഷണം നൽകിയിരുന്നത്.
ഈ വർഷമാണ് വിപുലപ്പെടുത്തിയത്.1965ൽ സ്ഥാപിതമായതാണ് സ്കൂൾ. 2023ലാണു പ്രഭാതഭക്ഷണം എന്ന ആശയം നടപ്പാക്കിത്തുടങ്ങിയത്. അന്ന് പ്രഥമാധ്യാപികയായിരുന്ന വി.ആർ.സിന്ധുകുമാരിക്കൊപ്പമായിരുന്നു തുടക്കം. ഈ വർഷമാണ് എല്ലാ ദിവസവും പ്രഭാതഭക്ഷണം നൽകണമെന്ന തീരുമാനത്തിലെത്തിയത്.
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മാനേജ്മെന്റിന്റെ പരിപൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശശിബിന്ദു പറഞ്ഞു.
ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവനാളുകളിൽ ഒരു ദിവസം തന്റെ കുടുംബത്തിന്റെ വക അന്നദാനം നടത്താറുണ്ട്. 1500ഓളം പേരാണു പങ്കെടുക്കുക. എത്ര ബുദ്ധിമുട്ട് വന്നാലും ഇത് മുടക്കാൻ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല.
അന്നദാനം മഹാദാനമെന്ന ആശയമായിരുന്നു ഇതിനു പിന്നിൽ. ഇതാണ് താനും പിന്തുടരുന്നതെന്നും ചെട്ടിക്കുളങ്ങര സ്വദേശിനി കൂടിയായ അവർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]