
ഏനാത്ത് ∙ അറുതിയില്ലാതെ അപകടങ്ങൾ. മരണങ്ങളും ഏറുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു മരണം. പുലർകാല അപകടങ്ങളും പതിവ്.
അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും വില്ലനായി തുടരുമ്പോൾ, റോഡ് സുരക്ഷിതമാക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ പ്രഖ്യാപനത്തിൽ മാത്രം. എംസി റോഡ് നവീകരിച്ച് സുരക്ഷാ ഇടനാഴിയാക്കിയ ശേഷം അപകടം കുറയ്ക്കാൻ പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയെങ്കിലും പരിഹാരം നീളുന്നു.ഇന്നലെ രാവിലെ ആറോടെ എംസി റോഡിൽ പുതുശേരിഭാഗം പട്രോൾ പമ്പിന് തെക്ക് രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു.
വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന കാറാണ് എതിർ ദിശയിൽ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്.
ഇവിടെ സ്ഥിരം അപകട മേഖലയായിട്ടും മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനമോ ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ എംസി റോഡിൽ ഏനാത്ത് മിസ്പാ പടിയിൽ കാൽനട
യാത്രക്കാരിയായ യുവതി കാറിടിച്ചും, നടക്കാവ് കവലയ്ക്കു സമീപം ടിപ്പർ ലോറിയും പിക് അപ് വാനും കൂട്ടിയിടിച്ച് പിക് അപ് വാൻ ഡ്രൈവറും മരണപ്പെട്ടു. ഇന്നലെ അടൂർ കെഎസ് ആർടിസി കവലയിൽ ടിപ്പർ ലോറി ഇടിച്ച് കാൽനട
യാത്രക്കാരനായ പഴകുളം സ്വദേശിയും മരിച്ചു.
വേഗം കുറയ്ക്കാം
മണിക്കൂറിൽ 2000ൽ അധികം വാഹനങ്ങൾ കടന്നു പോകുന്ന റോഡിലെ വേഗപരിധി മണിക്കൂറിൽ 60 കിലോ മീറ്റർ ആണ്. എന്നാൽ വളവുകളിലടക്കം 80 കിലോ മീറ്റർ വേഗപരിധിയിലാണ് വാഹനങ്ങൾ പായുന്നത്.
വളവുകളിൽ വേഗം കുറയ്ക്കാത്തതും അനവസരത്തിൽ മറികടന്നു പോകുന്നതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. അമിതവേഗ നിയന്ത്രണത്തിന് ഇന്നുള്ള സംവിധാനങ്ങൾ ഫലപ്രദമല്ലന്നാണ് നാറ്റ്പാക്കിന്റെ കണ്ടെത്തൽ. അതീവ അപകടമേഖലയിൽ പ്രവേശിക്കുമ്പോൾ വാഹനം ഓടിക്കുന്നവർക്ക് വേഗപരിധിയെ കുറിച്ച് റോഡിൽ തന്നെ മുന്നറിയിപ്പ് നൽകുന്ന ജർമൻ സാങ്കേതിക സംവിധാനം പരീക്ഷിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.
അപകട
മേഖലകളിൽ ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിക്കുക, വളവുകൾ, ബ്ലാക്ക് സ്പോട്ടുകൾ എന്നിവിടങ്ങളിൽ വേഗ നിയന്ത്രണ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക, ഉപ റോഡുകളിൽ സുരക്ഷാ കണ്ണാടി സ്ഥാപിക്കുക, സ്ഥിരം അപകട മേഖലകളിൽ റോഡ് വിഭജിച്ച് തൂണുകൾ സ്ഥാപിക്കുക തുടങ്ങി സുരക്ഷാ നിർദേശങ്ങളൊക്കെ പ്രഖ്യാപനത്തിലാണ്.
എംസി റോഡ് വികസനത്തോടെ സ്ഥാപിച്ച സൗരോർജ വിളക്കുകൾ പ്രവർത്തിച്ചത് ദിവസങ്ങൾ മാത്രം. പാലങ്ങൾക്കും കലുങ്കുകൾക്കും സമീപം സ്ഥാപിച്ച ബ്ലിങ്കർ ലൈറ്റുകളും പ്രവർത്തന രഹിതം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]