
നിരണം ∙ പഞ്ചായത്ത് ഒന്നാം വാർഡിൽ നിരണത്തുതടം പാടശേഖരത്തിനോടു ചേർന്നു കോലറയാറിന്റെ സംഗമഭൂമിയായ പൂവംവേലി മോട്ടർ തറയുടെ സമീപം പാലം സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രദേശവാസികളുടെ ആവശ്യപ്രകാരം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ 11 ലക്ഷം രൂപ ജില്ല പഞ്ചായത്ത് വിഹിതമായി അനുവദിച്ചെങ്കിലും പഞ്ചായത്തിന്റെ വിഹിതം അനുവദിക്കാത്തതോടെ പദ്ധതി തുടങ്ങാൻ സാധിക്കാത്ത നിലയിലാണ്. കോലറയാറിന്റെ കൈവഴിയായ തോടാണ് ഇതുവഴി ഒഴുകുന്നത്.
7 മുതൽ 10 മീറ്റർ വരെ വീതിയുള്ള തോട് കടക്കാൻ ഇപ്പോഴുള്ളത് 2 വൈദ്യുതി തൂണുകൾ മാത്രമാണ്.
ഇതുവഴിയാണ് അക്കരെയുള്ള അൻപതോളം വീട്ടുകാർ പോകുന്നതും വരുന്നതും. വെള്ളപ്പൊക്ക കാലത്ത് നടപ്പാലം വെള്ളം മൂടുകയും പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിൽ ആകുകയും ചെയ്യുന്നത് പതിവാണ്. നിരണത്തടം പാടശേഖരത്തിന് ചുറ്റും സ്ഥിതി ചെയ്യുന്ന ചിറയിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഇവിടെ.
പാലം വന്നാൽ നിരണത്തടം പാടശേഖരത്തിലേക്ക് ഒരു ബണ്ട് റോഡ് തന്നെ സാധ്യമാകും യന്ത്ര സാമഗ്രികൾ പാടശേഖരത്തിന് അനുയോജ്യമായ രീതിയിൽ എത്തിക്കുവാൻ സാധിക്കും കാട്ടുനിലം ജംക്ഷനിൽ നിന്നുള്ള ടാറിട്ട പഞ്ചായത്ത് റോഡ് തോടിന്റെ തീരം വരെയുണ്ട്.
അക്കരെ കടന്നാൽ ടാറിടാത്ത പഞ്ചായത്തു വഴിയാണ്.
ഇതുവഴി 800 മീറ്റർ പോയാൽ തോക്കനടി പാലത്തിലെത്തും. പാലം കടന്നാൽ ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്താണ്. പാലവും തോടിനക്കരെ റോഡ് വീതിയിൽ നിർമിക്കുന്നതിനും സണ്ണി വിഴലിൽ എന്ന വ്യക്തി ആവശ്യമായ സ്ഥലം പഞ്ചായത്തിനു സൗജന്യമായി വിട്ടു നൽകിയിട്ടുണ്ട്.
പദ്ധതി നടപ്പിലാക്കാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്. 900 മീറ്ററോളം സഞ്ചരിച്ചാൽ ചക്കുളത്തേക്ക് എളുപ്പവഴിയായി ഇതു മാറും അതോടൊപ്പം പാടം ചുറ്റി റിങ് റോഡ് എന്ന നാട്ടുകാരുടെ സ്വപ്നവും സാക്ഷാത്കരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]