
ഉത്സവത്തിന് ബന്ധുവീട്ടിലെത്തിയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
അടൂർ ∙ ഉത്സവത്തിന് ബന്ധുവീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി നടുത്തേരി വരയന്നൂർ അരുൺരാജിനെ (41) ആണ് തുവയൂർ വടക്ക് മണക്കാലയിലുള്ള പിതൃസഹോദരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അരുൺ രാജിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. പരിസര പ്രദേശങ്ങളിലും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 മണിയോടെ കിടന്നുറങ്ങിയ അരുൺ രാജിനെ പുലർച്ചെയാണ് കാണാതായത്. വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തിരച്ചിൽ നടത്താനാണ് ഇന്നലെ വീട്ടുകാർ അഗ്നിരക്ഷാ സേനയെ വിളിച്ചത്.
എന്നാൽ സേന വീട്ടുമുറ്റത്തെ കിണർ ആദ്യം പരിശോധിക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 70 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് അടൂർ ഫയർ സ്റ്റേഷനിലെ സീനിയർ റെസ്ക്യു ഓഫിസർ അജീഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യ: ശ്രീകല. മക്കൾ: ആർച്ച, അശ്വത്.