വടശ്ശേരിക്കര∙ പൊതുവിദ്യാലയങ്ങൾ നാടിന്റെ സമ്പത്താണെന്ന് മനുഷ്യാവകാശ സംരക്ഷണ കമ്മിഷൻ മെമ്പർ ഡോ. കെ.പി.ദിലീപ്കുമാർ.
സമൂഹത്തെ മനസ്സിലാക്കി കുട്ടികൾ വളരണം. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ മറന്നുപോകുന്നത് അപചയത്തിന് കാരണമാകും.
അറിവിനൊപ്പം ജീവിത മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം. ഇടത്തറ എംടിഎൽപി സ്കൂളിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർത്തോമ്മാ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസന കൗൺസിൽ അംഗം ഫ്രെഡി ഉമ്മൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ പി.കെ.വത്സമ്മ, മഞ്ജു ജയരാജ്, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഒ.എൻ.യശോധരൻ, ജയിംസ് തോമസ്, ചെറിയാൻ കെ.
ജോൺ, പി.സി.ഏബ്രഹാം, ഹെഡ്മിസ്ട്രസ് ആൻസി കെ തങ്കച്ചൻ, പിടിഎ പ്രസിഡണ്ട് ലിബിൻ ഏബ്രഹാം, അമയ മധു, ദീപ്തി.കെ.രാജൻ, രമ്യ സുരേന്ദ്രൻ, റിജി സൂസൻ വർഗീസ്, ആതിര പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേളകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.
എൻഡോവ്മെന്റ് വിതരണം, കലാപരിപാടികൾ എന്നിവയും നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

