തിരുവല്ല ∙ തിരുവല്ല മീന്തലക്കരയിലെ സ്പാ പീഡനക്കേസിലെ ഏഴാമത്തെ പ്രതിയും അറസ്റ്റിൽ. മീന്തലക്കര പാറയ്ക്കാമണ്ണിൽ പുത്തൻ വീട്ടിൽ സിന്റോ പി.സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കേസിൽ ആദ്യം 6 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഒന്നാം പ്രതി മരണ സുബിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഭവത്തിൽ സിന്റോയുടെ പങ്ക് വ്യക്തമായത്.
ഈ മാസം ഒന്നിന് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മരണസുബിൻ എന്ന് വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോയുടെ (29) നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് നടത്തിപ്പുകാരിയായ യുവതിയെ മർദിക്കുകയും ജീവനക്കാരിയായ യുവതിയുടെ കഴുത്തിൽ കത്തിവച്ച് പീഡിപ്പിക്കുകയുമായിരുന്നു.
സ്പായിലെത്തിയ യുവാവിനെ ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവിഡിയോ പകർത്തുകയും ജീവനക്കാരിൽ നിന്ന് 2500 രൂപ കവരുകയും ചെയ്തു.
കേസിൽ കുളക്കാട് മുപ്പിരിയിൽ ബെർലിൻദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36), ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ്(26), ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ തോമസ്(23), മഞ്ഞാടി ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു. കേസിലെ മുഴുവൻ പ്രതികളും ഇതോടെ പിടിയിലായതായി അന്വേഷണ സംഘം അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

