റാന്നി∙ ജീവിതത്തിന്റെ പരമമായ സന്തോഷം ദൈവത്തിൽ കണ്ടെത്തണമെന്ന് മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ. ദൈവം നമ്മെ എപ്പോഴും സ്നേഹിക്കുന്നു എന്നതിലാണ് വിശ്വാസ ജീവിതം ക്രമീകരിക്കേണ്ടത്.
യേശുക്രിസ്തുവിലൂടെയാണ് നാം ദൈവത്തെ തിരിച്ചറിഞ്ഞത്. ഹൃദയത്തിന്റെ തുടിപ്പ് അറിയുന്നവരാണ് നല്ല സ്നേഹിതൻമാർ.
നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സ്പർശിക്കുന്നതാകണം ക്രിസ്തീയ ജീവിതം. വേദനയും പ്രതിസന്ധിയും ഇല്ലാത്ത ജീവിതക്രമമല്ല വിശ്വാസ ജീവിതം.
ദൈവത്തെ അറിഞ്ഞത് ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തണം.
ലോകത്തിലെ കഷ്ടതകൾ എനിക്ക് പ്രശ്നമല്ല എന്നാണ് വിശ്വാസികൾക്ക് മാതൃകയായ സാധു കൊച്ചുകുഞ്ഞ് ഉപദേശി പറഞ്ഞത്. സ്വർഗ്ഗത്തെയും ദൈവത്തെയും ധനമായി ഉപദേശി സ്വീകരിച്ചു.
സർവ്വശക്തനായ ദൈവം എനിക്ക് മതിയായവനാണെന്ന് ഉപദേശി നമ്മെ പഠിപ്പിച്ചു.
പരിശുദ്ധാത്മാവ് ഹൃദയങ്ങളിൽ വെളിച്ചം നൽകും. സമൂഹത്തോട് മുഖം തിരിക്കുന്നവരല്ല,വർത്തമാനകാലത്തെ തിരിച്ചറിഞ്ഞ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരാണ് നല്ല വിശ്വാസികൾ.
മാർത്തോമ്മ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസന കൺവൻഷനിലെ മൂന്നാം ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.
മാർത്തോമ സഭാ സെക്രട്ടറി റവ. എബി ടി.
മാമ്മൻ, വെരി. റവ.
റോയി മാത്യു കോർഎപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ഇന്ന്- ബുധൻ 7 മണിക്ക് ഡോ. തോമസ് ജോർജ് – കൊച്ചി പ്രസംഗിക്കും നാളെ -വ്യാഴം വൈകിട്ട് 6.30 ന് ഫാ.
ജോൺ ടി. വർഗീസ് കുളക്കട
പ്രസംഗിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

