പത്തനംതിട്ട ∙ മകരജ്യോതി നിരീക്ഷണ കേന്ദ്രങ്ങളായ ജില്ലയിലെ പഞ്ഞിപ്പാറ, നെല്ലിമല, ഇലവുങ്കൽ, അട്ടത്തോട് പടിഞ്ഞാറെ കോളനി, അട്ടത്തോട്, ഹിൽ ടോപ്പ്, തലപ്പാറ മല തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സുരക്ഷ ഏർപ്പെടുത്തി.
മകരജ്യോതി നിരീക്ഷണ കേന്ദ്രങ്ങളെ 5 ഡിവിഷനുകളായി തരംതിരിച്ചാണു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
പഞ്ഞിപ്പാറ ഡിവിഷനിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ മേൽനോട്ടത്തിൽ തണ്ണിത്തോട് പൊലീസ് ഇൻസ്പെക്ടർ വിജയരാഘവൻ, പന്തളം പൊലീസ് സബ് ഇൻസ്പെക്ടർ അനീഷ് അബ്രഹാം, എന്നിവരുടെ നേതൃത്വത്തിൽ 25 പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആങ്ങമൂഴിയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഞ്ഞിപ്പാറ ശിവക്ഷേത്രത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്.
നെല്ലിമല ഡിവിഷനിൽ ഡിസിആർബി ഡിവൈഎസ്പി ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ, പന്തളം പൊലീസ് സബ് ഇൻസ്പെക്ടർ യു.വി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ 25 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ഡീവിയേഷൻ പോയിന്റിൽ പത്തനംതിട്ട എസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ 7 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്
ഇലവുങ്കൽ താഴെ വളവ് ഡിവിഷനിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി.അനിലിന്റെ മേൽനോട്ടത്തിൽ കൊടുമൺ എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, റാന്നി എസ്ഐ സിബി എന്നിവരുടെ നേതൃത്വത്തിൽ 25 പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
അട്ടത്തോട് പടിഞ്ഞാറെ ഡിവിഷനിൽ ഇലവുംതിട്ട പൊലീസ് ഇൻസ്പെക്ടർ വിനോദ് കൃഷ്ണ, ആറന്മുള എസ്ഐ ആഷിൽ രവി എന്നിവരുടെ നേതൃത്വത്തിൽ 32 പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
അട്ടത്തോട് ഡിവിഷനിൽ റാന്നി ഡിവൈഎസ്പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ കൃഷ്ണ, പത്തനംതിട്ട
എസ്ഐ ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ 62 പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. നിലയ്ക്കലിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ നിലയ്ക്കൽ-പമ്പ പ്രധാന റോഡിനടുത്തായി സ്ഥിതി ചെയ്യുന്ന അട്ടത്തോട്ടിൽ മകരജ്യോതി ദിവസം ഗതാഗതം നിർത്തിവയ്ക്കും.
തലപ്പാറ മലക്കോട്ട എന്ന മൈനർ വ്യൂ പോയിന്റ് കേന്ദ്രീകരിച്ച് പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ കെ.അജിത് കുമാർ, പത്തനംതിട്ട
എസ്ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ 23 പൊലീസ് ഉദ്യോഗസ്ഥരെയും അടിയന്തര സാഹചര്യം നേരിടാൻ നിയമിച്ചിട്ടുണ്ട്.
പത്തനംതിട്ട എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇരുപത് എസ്സിപിഒഎസ്/സിപിഒഎസ്/ഡബ്ല്യുസിപിഒകളും അടങ്ങുന്ന ഒരു സ്ട്രൈകിങ് ഫോഴ്സ് പ്ലാപ്പള്ളിയിൽ വിന്യസിക്കും.
ജില്ലാ സ്പെഷൽ ബ്രാഞ്ചിലെ ഡിവൈഎസ്പി സുരക്ഷാ ക്രമീകരണങ്ങളുടെ നോഡൽ കോർഡിനേറ്ററായി പ്രവർത്തിക്കും. എല്ലാ നിയുക്ത ഡിവിഷനുകളിലും മെഡിക്കൽ, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

