കൊടുമൺ ∙ കൊടുമൺ ഗ്രാമ പഞ്ചായത്തിന്റെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെയും വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെയും, കാർഷിക മേഖലയിൽ നിന്ന് നെൽകൃഷി അപ്രത്യക്ഷമാക്കുന്ന സാഹചര്യത്തിൽ ഫാർമേഴ്സ് സഹകരണ സംഘം ഉണ്ടാക്കി കർഷകരുടെ പേരിൽ സബ്സിഡി വെട്ടിപ്പ് നടത്തുന്നവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണസമിതിയുടെ അധികാര ദുർവിനിയോഗത്തിനെതിരെയും കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.
മണ്ഡലം പ്രസിഡന്റ് പ്രകാശ് ജോണിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ടി.എൻ.തൃദീപ് ഉദ്ഘാടനം ചെയ്തു എ. വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, ഐക്കര ഉണ്ണികൃഷ്ണൻ, അഡ്വ.
ബിജു ഫിലിപ്പ്, ഗീതാ ദേവി, കെ.സുന്ദരേശൻ, ലാലി സുദർശനൻ, എ.ജി.ശ്രീകുമാർ, സിനി ബിജു, വി.ആർ.ജിതേഷ് കുമാർ, രേവമ്മ വിജയൻ, ലിസി റോബിൻസ്, ഐക്കാട് ആർ.സി.ഉണ്ണിത്താൻ, രഘുകുമാർ, വി.ടി.ഗോപാലൻ, ജോസ് പള്ളിവാതുക്കൽ, വിനയൻ ചന്ദനപ്പള്ളി, ഗീവർഗീസ് നൈനാൻ, കെ.കെ.ജോണി, സദാശിവൻ പിള്ള, മോനച്ചൻ മാവേലിൽ, രാജു കോണത്ത്, ശശാങ്കൻ ഐക്കരേത്ത്, ജോർജ് ബാബുജി തുടങ്ങിയവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]