പത്തനംതിട്ട ∙ വീടിന് മുൻപിലെ 12 അടി താഴ്ചയുള്ള തോട്ടിൽ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാര്യാപുരം പ്ലാവേലി വീട്ടിൽറാഹേലമ്മ ജോർജ് (77) ആണ് ഇന്നലെ വൈകിട്ട് 5.40ന് വീടിന് മുൻപിൽ വയലിനോട് ചേർന്നുള്ള തോട്ടിൽ കാൽ വഴുതി വീണത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന റാഹേലമ്മയെ തോട്ടിൽ നിന്ന് എടുത്ത് ആംബുലൻസിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ.സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ കെ.പി.പ്രദീപ്, ഫയർ ഓഫിസർമാരായ ശ്രീനാഥ്, പ്രവീൺകുമാർ, അജു, വിഷ്ണുവിജയ്, ഉണ്ണിക്കൃഷ്ണൻ, മനോജ്, രാധാകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]