
വെണ്ണിക്കുളം ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ ടാറിങ്ങിന്റെ ഇരുവശങ്ങളിലും കാഴ്ച മറച്ച് കാടുവളരുന്നത് അപകടഭീഷണി. ജലഅതോറിറ്റി പൈപ്പിടാനെടുത്ത കുഴികളും വാഹനയാത്ര ഭീതിയിലാക്കുന്നു.വെണ്ണിക്കുളം മുതൽ പുല്ലാട് വരെയുള്ള ഭാഗത്തു വളർന്നുനിൽക്കുന്ന കാട് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നു.
റോഡിന്റെ അരികുവശം കാണാൻ സാധിക്കില്ല. എതിർദിശയിൽനിന്നു വാഹനങ്ങൾ വരുമ്പോൾ വാഹനം ഒതുക്കാനും ബുദ്ധിമുട്ടാണ്.
ചില ഭാഗങ്ങളിൽ കാട് ടാറിങ്ങിലേക്കും വ്യാപിച്ച നിലയിലാണ്. കാൽനടയാത്രക്കാർക്ക് ടാറിങ്ങിലൂടെ നടക്കേണ്ട
അവസ്ഥയാണ്.കെഎസ്ആർടിസി ചെയിൻ സർവീസുകളും സ്വകാര്യ ബസുകളും റോഡിൽ മിക്കപ്പോഴും മത്സരയോട്ടം നടത്തുന്നതിനാൽ ഏതുനിമിഷവും അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്.
ചെറുകിട വാഹനക്കാർക്ക് യാതൊരു പരിഗണനയും നൽകാതെയാണ് മത്സരയോട്ടം നടത്തുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.കൂടാതെ, ജല അതോറിറ്റി പൈപ്പ് നന്നാക്കുന്നതിനെടുത്ത കുഴികളിൽ അറ്റകുറ്റപ്പണി നടത്താതിരിക്കുന്നതും അപകടക്കെണിയാണ്.
കീഴ്വായ്പൂര് നെയ്തേലിപ്പടി മുതൽ പാട്ടക്കാല വരെ ടാറിങ്ങിനുള്ളിലും വശത്തുമായി ഇത്തരം കുഴികൾ കാണാൻ കഴിയും. ചിലയിടങ്ങളിൽ കോൺക്രീറ്റ് ചെയ്തിരുന്നത് ഇളകി വീണ്ടും കുഴി രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കാട് തെളിക്കുന്നതിനും പൈപ്പ് കുഴികളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]