
മുറിഞ്ഞകൽ ∙ സംസ്ഥാന പാതയിൽ മുറിഞ്ഞകൽ ജംക്ഷനിലെ കുഴിയും അപകട ഭീഷണിയും സംബന്ധിച്ച പരാതിയിൽ പിഡബ്ല്യുഡി വിജിലൻസ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.
ഇന്നലെ രാവിലെയാണ് തിരുവല്ല ജില്ലാ വിജിലൻസ് ഓഫിസിൽ നിന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിന്ന മോൾ, അസിസ്റ്റന്റ് എൻജിനീയർ അർച്ചന, ഓവർസീയർ സിമി എന്നിവരടങ്ങുന്ന സംഘം പരിശോധനയ്ക്കായി എത്തിയത്.
സംസ്ഥാന പാതയുടെ വികസനത്തിനു ശേഷം മുറിഞ്ഞകൽ ജംക്ഷനിലുണ്ടായിട്ടുള്ള അപകടങ്ങളും സ്ഥിരമായി കുഴി രൂപപ്പെടുന്നതും ഓടയുടെ പണി പൂർത്തീകരിക്കാത്തതും കൈവരി സ്ഥാപിക്കാത്തതും ഉൾപ്പെടെയുള്ള വിവരങ്ങൾ നാട്ടുകാർ അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തി. ഇതുസംബന്ധിച്ച് മുൻ പഞ്ചായത്തംഗം മനോജ് മുറിഞ്ഞകല്ലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടന്നത്. ജംക്ഷനിൽ റോഡ് ഉയർത്തി പുനർനിർമിക്കണമെന്നും വീതിയില്ലായ്മ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]