
ഇട്ടിയപ്പാറ ∙ പുനലൂർ–മൂവാറ്റുപുഴ പാതയിലെ ചെത്തോങ്കര ജംക്ഷനിൽ സ്ഥാപിക്കുമെന്നു പറഞ്ഞ പൊക്കവിളക്ക് എവിടെ? കോന്നി–പ്ലാച്ചേരി പാതയുടെ നിർമാണം അവസാനിപ്പിച്ച് കരാർ കമ്പനി പോയിട്ടും പൊക്കവിളക്ക് ജംക്ഷനിൽ ഉയർന്നിട്ടില്ല.കോന്നി–പ്ലാച്ചേരി പാത വീതി കൂട്ടി പണിതപ്പോൾ വൈദ്യുതതൂണുകൾ പൂർണമായി മാറ്റി സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ പണി നടത്തുന്നതിനിടെ വഴിവിളക്കുകളെല്ലാം നശിച്ചു.കോന്നി–പ്ലാച്ചേരി പാതയുടെ നിർമാണം ഏറ്റെടുത്ത കരാർ കമ്പനി ഭാഗികമായ മേഖലകളിൽ വഴിവിളക്കുകൾ പുനഃസ്ഥാപിച്ചിരുന്നു.
റാന്നി വലിയപാലത്തിനു സമീപവും അപകടാവസ്ഥ നിലനിൽക്കുന്ന ചെത്തോങ്കര ജംക്ഷനിലും പൊക്കവിളക്കുകൾ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്.
പാലത്തിനു സമീപം സ്ഥാപിച്ചു. എന്നാൽ 3 റോഡുകൾ സന്ധിക്കുന്ന ചെത്തോങ്കര ജംക്ഷനിൽ ഇതുവരെ സ്ഥാപിച്ചിട്ടില്ല.റോഡ് സുരക്ഷ അതോറിറ്റി അപകട
മേഖലയായി കണ്ടെത്തിയിട്ടുള്ള ഭാഗമാണിത്. രാത്രിയും പകലും ഒട്ടേറെ അപകടങ്ങൾക്കും ഇവിടം വേദിയായിരുന്നു.
അപകട മൂന്നറിയിപ്പ് നൽകാൻ മുൻപ് പൊലീസ് സ്തൂപികകളും ഡിവൈഡറും സ്ഥാപിച്ചിരുന്നു.
വാഹനങ്ങളിടിച്ച് അവയെല്ലാം നശിച്ചു. ബദൽ സംവിധാനം ഒരുക്കിയിട്ടില്ല.
പൊക്കവിളക്ക് സ്ഥാപിച്ചാൽ രാത്രിയെത്തുന്ന വാഹനങ്ങൾ ദൂരെ നിന്നു തന്നെ പാതയുടെ സ്ഥിതി മനസ്സിലാക്കാം.ഇവിടെ സ്ഥാപിക്കാൻ കൊണ്ടുവന്ന വിളക്കു കാൽ വാളിപ്ലാക്കൽ ജംക്ഷനിൽ പാതയുടെ വശത്തു കിടപ്പുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]