കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
സ്പോട് അഡ്മിഷൻ
വെണ്ണിക്കുളം ∙ എംവിജിഎം ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, സിവിൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിൽ ഇന്ന് റഗുലർ സ്പോട് അഡ്മിഷൻ നടക്കും. റഗുലർ റാങ്ക് പട്ടികയിലുള്ളവർക്ക് റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
ഓൺലൈനായോ നേരിട്ടോ 9 മുതൽ 10.30 വരെ റജിസ്ട്രേഷൻ ചെയ്യാം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.ഫീസ് ആനുകൂല്യത്തിന് അർഹരായവർ 1000 രൂപയും മറ്റുള്ളവർ 4215 രൂപയും അടയ്ക്കണം.
www.polyadmission.org. 0469–2650228.
റബർഷീറ്റ് സംഭരിക്കും
പെരുമ്പെട്ടി∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ നാളെ 10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും.
9446186995.
സ്പോട് അഡ്മിഷൻ
വെണ്ണിക്കുളം ∙ എംവിജിഎം ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, സിവിൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിൽ ഇന്ന് റഗുലർ സ്പോട് അഡ്മിഷൻ നടക്കും. റഗുലർ റാങ്ക് പട്ടികയിലുള്ളവർക്ക് റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
ഓൺലൈനായോ നേരിട്ടോ 9 മുതൽ 10.30 വരെ റജിസ്ട്രേഷൻ ചെയ്യാം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഫീസ് ആനുകൂല്യത്തിന് അർഹരായവർ 1000 രൂപയും മറ്റുള്ളവർ 4215 രൂപയും അടയ്ക്കണം. www.polyadmission.org.
0469–2650228.
നിലം ഉടമ യോഗം
പുന്നക്കാട്∙ കാരംവേലി പാടശേഖര നെല്ലുൽപാദക സമിതി അംഗമായ നിലം ഉടമകൾക്കുള്ള യോഗം പുന്നക്കാട് അക്ഷയകേന്ദ്രത്തിൽ 16ന് 2ന് നടക്കും. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്യും.
നിലം ഉടമകൾക്കുള്ള ആനുകൂല്യം ചടങ്ങിൽ വിതരണം ചെയ്യും. ഈ വർഷത്തെ കരം അടച്ച രസീതുമായി എത്തണം.
9946234651.
എൻജിനീയറിങ് –കോളജിൽ ഒഴിവ്
ആറന്മുള∙ എൻജിനീയറിങ് കോളജിൽ ബിടെക് – സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നും നാളെയും രാവിലെ 10ന് സ്പോട് അഡ്മിഷൻ നടത്തുന്നു.എൻട്രൻസ് (കീം-2025) യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും അസ്സൽ സർട്ടിഫിക്കറ്റുമായി കോളജിലെത്തി പ്രവേശനം നേടാം. 9846399026.
ഡിപ്ലോമ കോഴ്സുകളിൽ ഒഴിവ്
അടൂർ∙ ഗവ.
പോളിടെക്നിക് കോളജിലെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്പോട് അഡ്മിഷൻ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്കും സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം.
റജിസ്ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. പ്രവേശനം ലഭിക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ടിസി, കോൺടാക്ട് സർട്ടിഫിക്കറ്റ് എന്നിവ സമയത്ത് ഹാജരാക്കണം. പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള മുഴുവൻ ഫീസും പിടിഎ ഫണ്ടും അടയ്ക്കണം.
വിവരങ്ങൾ www.polyadmission.org vacancy position എന്ന ലിങ്കിൽ ലഭ്യമാണ്.
സ്പോട് അഡ്മിഷൻ
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗത്തിൽ ഇന്ന് 11ന് സ്പോട് അഡ്മിഷൻ നടക്കും. വെബ്സൈറ്റ്: https://cek.ac.in.
ഫോൺ: 9778328099.
കംപ്യൂട്ടർ സയൻസ് കോഴ്സ്
ആറന്മുള∙ എൻജിനീയറിങ് കോളജിൽ ബിടെക് – സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നും നാളെയും രാവിലെ 10 ന് സ്പോട് അഡ്മിഷൻ നടത്തും. എൻട്രൻസ് യോഗ്യതയില്ലാത്തവർക്കും പങ്കെടുക്കാം.
9846399026. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]