
തിരുവല്ല ∙ ഗതാഗത തിരക്കേറിയ മാർത്തോമ്മാ കോളജ് – ആമല്ലൂർ റോഡിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡുവശങ്ങളിലും പാടശേഖരങ്ങളിലുമായാണ് മാലിന്യം തള്ളുന്നത്. ഹോട്ടലുകൾ, അറവുശാലകൾ, ഇറച്ചിക്കോഴി കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണു ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി രാത്രിയിൽ ഉപേക്ഷിക്കുന്നത്.
മഴക്കാലമായതോടെ വെള്ളക്കെട്ടിൽ തള്ളിയ മാലിന്യം അഴുകി ഉയരുന്ന കടുത്ത ദുർഗന്ധം യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാവുകയാണ്. ടികെ റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്കു തിരുവല്ല നഗരത്തിലെ കുരുക്കിൽ അകപ്പെടാതെ മല്ലപ്പള്ളി റോഡ്, റെയിൽവേ സ്റ്റേഷൻ, ബിലീവേഴ്സ്, മെഡിക്കൽ മിഷൻ ആശുപത്രികൾ എന്നിവിടങ്ങളിലേക്കു പോകാൻ കഴിയുന്ന റോഡാണിത്. മാലിന്യം തള്ളുന്നത് തടയുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]