
തണ്ണിത്തോട് ∙ സെൻട്രൽ ജംക്ഷനിൽ വാഹന പാർക്കിങ് തോന്നിയതു പോലെ. റോഡിന് ഇരുവശങ്ങളിലും അനധികൃത വാഹന പാർക്കിങ് കാരണം പലപ്പോഴും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം നേരിടുന്നു. ജംക്ഷനിൽ റോഡിന്റെ ഒരു വശം ഓട്ടോറിക്ഷ സ്റ്റാൻഡ് ആയതിനാൽ റോഡിന്റെ പകുതിയോളം ഭാഗം വരെ ഓട്ടോറിക്ഷകൾ കയ്യടക്കും.
മാസങ്ങൾക്ക് മുൻപ് ജംക്ഷനിൽ ഓടയെടുത്ത് സ്ലാബ് സ്ഥാപിച്ചിരുന്നു.
ഉയർന്നുനിൽക്കുന്ന സ്ലാബിലേക്ക് ഓട്ടോറിക്ഷകൾ കയറ്റിയിടാനാകാത്തതിനാൽ റോഡിലേക്ക് ഇറക്കി ഓട്ടോറിക്ഷകൾ ഇടുന്നു.ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഈ ഭാഗത്ത് തന്നെയാണ്.ഇതു കൂടാതെ ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാധനം വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങളും റോഡ് നിറയുന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാകും.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മിക്കപ്പോഴും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത്.വർഷങ്ങൾക്ക് മുൻപ് പൊലീസ് അധികൃതരും പഞ്ചായത്തും പാർക്കിങ് സംബന്ധിച്ച് ബോർഡുകൾ സ്ഥാപിച്ചതാണ്.എന്നാൽ അവയിൽ മിക്കതും ഇപ്പോൾ അവിടങ്ങളിൽ കാണാനില്ല. ജംക്ഷനിലെ തിരക്കേറെയില്ലാത്ത ഭാഗങ്ങളിലാണ് മുൻപ് ബസ് സ്റ്റോപ്പുകൾ നിർണയിച്ചതെങ്കിലും അത് പാലിക്കുന്നില്ല.
സെൻട്രൽ ജംക്ഷൻ – മാർക്കറ്റ് റോഡിലെ വളവുകളിൽ അപകടസാധ്യതയുണ്ടാക്കുന്ന വിധം റോഡിനിരുവശത്തും വാഹനങ്ങൾ സ്ഥിരമായി നിർത്തിയിടുന്നുണ്ട്. എന്നാൽ ഇതൊന്നും പൊലീസ്, മോട്ടർ വാഹന വകുപ്പ് അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ജംക്ഷനിൽ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]