
സീതത്തോട് ∙ ആങ്ങമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലെ വൈദ്യുതി ലൈനിൽ മരത്തിൽ മുട്ടി നിൽക്കുന്നു. അപകട
സാധ്യത ഏറെയെന്നു പരാതി.എൽ.ടി ലൈനും 11കെവി ലൈനുമാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്.അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരോടു നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് സ്ഥലവാസികളുടെ പരാതി.ആശുപത്രിയോടു ചേർന്നായതിനാൽ ഒട്ടേറെ ആളുകളാണ് ഈ പ്രദേശത്ത് എത്തുന്നത്. ലൈനുകൾക്കു ഇടയിലൂടെയാണ് മരത്തിന്റെ ശിഖരങ്ങൾ വളർന്ന് നിൽക്കുന്നത്.
ഈ പ്രദേശത്തിനു സമീപമാണ് ആശുപത്രിയിൽ എത്തുന്നവർ ബസ് ഇറങ്ങുന്നത്. മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റിയില്ലെങ്കിൽ അപകട
സാധ്യത വിദൂരമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]