
കാലാവസ്ഥ
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
സൗജന്യ ഓപ്ഷൻ ഫെസിലിറ്റേഷൻ സഹായകേന്ദ്രം
കല്ലൂപ്പാറ ∙ എൻജിനീയറിങ് പ്രവേശനത്തിനുള്ള സൗജന്യ ഓപ്ഷൻ ഫെസിലിറ്റേഷൻ സഹായകേന്ദ്രം ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ തുടങ്ങി. എല്ലാദിവസവും രാവിലെ 9 മുതൽ 4 മണി സേവനങ്ങൾ ലഭ്യമാണ്.
ഫോൺ: 9497076909.
പൂർവ വിദ്യാർഥി സംഗമം
കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജ് ഇക്കണോമിക്സ് ബിരുദ വിഭാഗം 1975-78 പൂർവ വിദ്യാർഥി സംഗമം 30ന് മാരാമൺ റിട്രീറ്റ് സെന്ററിൽ നടക്കും. 9961301904.
അപേക്ഷ ക്ഷണിച്ചു
വെച്ചൂച്ചിറ ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ 2026-27 അധ്യയന വർഷത്തെ 6ാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് 29 വരെ അപേക്ഷ നൽകാം. അപേക്ഷ https://navodaya.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ജില്ലയിലെ സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 5ാം ക്ലാസിൽ പഠിക്കുന്നവർക്കും ജില്ലയിൽ താമസിക്കുന്നവർക്കുമാണ് അവസരം. ഫോൺ: 04735 294263.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]