റാന്നി ∙ ക്രിസ്തുവിലുള്ള പുതുജനനം ഹൃദയത്തിൽ സംഭവിക്കണമെന്നും ജീവിതത്തിലെ മുൻഗണനാ വിഷയങ്ങൾ ദൈവഹിത പ്രകാരം തീരുമാനിക്കണമെന്നും റവ. മോത്തി വർക്കി.
മാർത്തോമ്മാ സഭ റാന്നി – നിലയ്ക്കൽ ഭദ്രാസന കൺവൻഷനിലെ രണ്ടാം ദിനത്തിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപൻ ഡോ.
ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ.
തോമസ് കോശി പനച്ചമൂട്ടിൽ, വെരി. റവ.
കെ.ഒ.ഫിലിപ്പോസ്, റവ. ഡേവിഡ് ഡാനിയേൽ, ഭദ്രാസന ട്രഷറർ അനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ബുധനാഴ്ച രാവിലെ 8ന് ബൈബിൾ സ്റ്റഡിയ്ക്ക് റവ. ബോബി മാത്യു നേതൃത്വം നൽകും.
വൈകിട്ട് 6.30ന് ഡോ. തോമസ് ജോർജ് വചന സന്ദേശം നൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

