പന്തളം ∙ തിരുവാഭരണ ഘോഷയാത്രയ്ക്ക് പാതയോരങ്ങളിൽ ലഭിച്ചത് വൻ വരവേൽപ്. നിറപറയും നിലവിളക്കുമൊരുക്കിയായിരുന്നു സ്വീകരണം.
പന്തളം കൊട്ടാരം, ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, കുളനട പഞ്ചായത്ത്, ഭക്തസംഘടനകൾ, ക്ഷേത്ര ഭരണസമിതികൾ അടക്കം സ്വീകരണമൊരുക്കി.
സഹായവുമായി ഒട്ടേറെ സംഘടനകളും സജീവമായിരുന്നു. വിവിധ സംഘടനകൾ, ബാങ്കുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ജില്ലാ സഹകരണ ആശുപത്രി തുടങ്ങിയവ ദാഹജലം, ലഘുഭക്ഷണം എന്നിവയൊരുക്കി.
യുഡിഎഫ് നഗരസഭാ പാർലമെന്ററി പാർട്ടി മെഡിക്കൽ യൂണിറ്റും ജലവിതരണവും നടത്തി.പുതുവാക്കൽ ഗ്രാമീണ വായനശാല, അഖിലഭാരതീയ പൂർവസൈനിക പരിഷത്ത് പന്തളം യൂണിറ്റ്, കൈപ്പുഴ പൗരസമിതി, കൈപ്പുഴ റസിഡന്റ്സ് അസോസിയേഷൻ, ടൗൺ ക്ലബ് തുടങ്ങിയവ ശുദ്ധജലവും ഭക്ഷണവും വിതരണം ചെയ്തു.
സൗഹൃദ ജംക്ഷനിൽ ശുദ്ധജലം നൽകി. കുളനട
ഭഗവതീക്ഷേത്രത്തിൽ അയ്യപ്പാസേവാസംഘവും ഉള്ളന്നൂർ ഭദ്രാദേവീ ക്ഷേത്രത്തിൽ എൻഎസ്എസ് കരയോഗവും സേവാഭാരതിയും ഉച്ചഭക്ഷണമൊരുക്കി. കുറിയാനിപ്പള്ളിൽ ദേവീക്ഷേത്രത്തിൽ ലഘുഭക്ഷണം നൽകി.
നഗരസഭാ അധ്യക്ഷ എം.ആർ.കൃഷ്ണകുമാരി, ഉപാധ്യക്ഷൻ കെ.മണിക്കുട്ടൻ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്്ണമേനോൻ, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് മുണ്ടയ്ക്കൽ ശ്രീകുമാർ, ഡിസിസി സെക്രട്ടറിമാരായ ജി.രഘുനാഥ്, എൻ.സി.മനോജ്, ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ് തുടങ്ങിയവരുമെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

