വടശേരിക്കര ∙ നിർമാണത്തിലിരിക്കുന്ന ഗവ. എൽപി സ്കൂൾ കെട്ടിടത്തിനു ഭീഷണിയായി ശബരിമല പാതയിൽ നിൽക്കുന്ന വാകമരം.
മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ദേശീയ ഹൈവേയിൽ വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു മുന്നിൽ മരം നിൽക്കുന്നതിനു താഴെയായിട്ടാണ് വടശേരിക്കര ഗവ. എൽപി സ്കൂളിനു പുതിയ കെട്ടിടം നിർമിക്കുന്നത്.
നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
60 വർഷത്തിലധികം പഴക്കമുള്ള തണൽ മരമാണിത്. ഇതിന്റെ ചുവട് ഭാഗം ദ്രവിച്ചിരിക്കുകയാണ്.
ഏതു സമയവും ഒടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് മരം. ഇത് സ്കൂളിലെ വിദ്യാർഥികൾക്ക് ഭീഷണിയാണെന്നാണ് ജനങ്ങളുടെ ആശങ്ക.
കെട്ടിട നിർമാണം പൂർത്തിയാകും മുൻപ് മരം മുറിച്ചു നീക്കി സംരക്ഷണം ഒരുക്കണമെന്ന് ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]