ചാത്തങ്കരി ∙ ഈ വർഷത്തെ കൃഷിയൊരുക്കം തുടങ്ങിയ അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ടുകളെല്ലാം ദുർബലമായ അവസ്ഥയിലാണ്. പുറം ബണ്ടുകൾ ബലപ്പെടുത്തി കൃഷി സുരക്ഷിതമാക്കണമെന്ന കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം ഇത്തവണയും നടപ്പായില്ല.
എങ്കിലും പ്രതിസന്ധികളെ നേരിടാനുറച്ചു കർഷകർ കൃഷിയൊരുക്കം തുടങ്ങി.
പാടത്തു കയറി നിറഞ്ഞു കിടക്കുന്ന വെള്ളം പമ്പുപയോഗിച്ചു വറ്റിച്ചു കൃഷി ചെയ്യുന്ന അപ്പർ കുട്ടനാട്ടിൽ പുറംബണ്ടുകളാണ് ഏറ്റവും സുരക്ഷിതമായിരിക്കേണ്ടത്. തോടുകളുടെയും പാടശേഖരങ്ങളുടെയും ഇടയിലുള്ള പുറം ബണ്ടുകൾ ബലമല്ലെങ്കിൽ തോട്ടിൽ നിന്നുള്ള വെള്ളം കയറി കൃഷി നശിക്കാനുള്ള സാധ്യതയാണുള്ളത്.
ചാത്തങ്കരി–മേപ്രാൽ – വളവനാരി തോടിന്റെ വശത്തായിട്ടാണു ചാത്തങ്കരി, വളവനാരി, മനകേരി എന്നീ 3 പാടശേഖരങ്ങൾ. 412 ഏക്കർ വരുന്ന 3 പാടശേഖരങ്ങൾക്കും കൂടിയുള്ള പുറംബണ്ട് 2 കിലോമീറ്ററോളം ബലപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ തോടിന്റെ വശത്തെ കരിങ്കൽകെട്ട് മിക്കയിടത്തും പൊളിഞ്ഞ നിലയിലാണ്.
ബണ്ടിന്റെ തുടക്കത്തിലുള്ള ഒരു കിലോമീറ്റർ ദൂരം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്ത റോഡായിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായ 2 കിലോമീറ്റർ ദൂരമാണ് ഇനിയും ചെയ്യാനുള്ളത്. ബണ്ടിന്റെ ബലക്കുറവു കാരണം എല്ലാ വർഷവും ഏറ്റവും താമസിച്ചു കൃഷിയിറക്കുന്നതും ഈ പാടശേഖരങ്ങളിലാണ്.
പുറംബണ്ട് സുരക്ഷിതമാണെങ്കിൽ ഒരു വർഷം 2 കൃഷിയിറക്കാനും കഴിയുന്ന പാടശേഖരമാണിതെന്ന് അപ്പർ കുട്ടനാട് നെൽ കർഷക സമിതി പ്രസിഡന്റ് സാം ഈപ്പൻ പറഞ്ഞു. എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിൽ ഏറ്റവും പ്രധാനമായി നിർദേശിച്ചിരിക്കുന്ന കാര്യവും പാടശേഖരങ്ങളുടെ പുറംബണ്ട് സംരക്ഷണമാണ്.
കൽക്കെട്ട് േവണം, സംരക്ഷണത്തിന്
പാടശേഖരങ്ങളോടു ചേർന്നു കൽക്കെട്ടില്ല.
ബണ്ട് ഉയർത്തി ഇരുവശത്തും കൽക്കെട്ടു നിർമിച്ചില്ലെങ്കിൽ തോട്ടിൽ നിന്നുള്ള വെള്ളം കയറും. ഈ ഭാഗത്തു നിന്ന ഒരു കിലോമീറ്റർ താഴെയാണു മണിമലയാർ.
ചാത്തങ്കരി തോട് ചെന്നു ചേരുന്നത് ഇവിടെയാണ്. ആറ്റിൽ വെള്ളപ്പൊക്കം ഉണ്ടായാൽ വെള്ളം തോട്ടിലേക്കു കയറി ബണ്ട് കവിഞ്ഞു പാടത്തെത്തും.
ഇതൊഴിവാക്കാനാണു ബണ്ട് ഉയർത്തണമെന്ന കർഷകർ ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]