പത്തനംതിട്ട ∙ ഇത്രയും നാൾ, മണ്ണിൽ ചെടികൾ നട്ടുനനയ്ക്കുന്നവരുടെ ഒപ്പമായിരുന്നു ബി.
അനിൽകുമാറിന്റെ (56) മനസ്സ്. എന്നാൽ വിരമിച്ച ശേഷം സ്വന്തം സ്വപ്നങ്ങളെ നട്ടുനനയ്ക്കുകയാണ് അദ്ദേഹം.
ആ സ്വപ്നത്തിന് വെള്ളവും വളവും നൽകി വീട്ടുകാരും ഒപ്പംനിന്നു. അങ്ങനെ, കൊല്ലം ജില്ലാ അഗ്രികൾചറൽ അസിസ്റ്റന്റ് പ്രിൻസിപ്പൽ ഡയറക്ടറായിരുന്ന അനിൽകുമാർ ഇന്ന് എത്തിനിൽക്കുന്നത് അടൂർ സെന്റ് സിറിൽസ് കോളജിലെ ഒന്നാം വർഷ പിജി ക്ലാസ് മുറിയിലെ വിദ്യാർഥികൾക്കൊപ്പമാണ്.
സംശയിക്കേണ്ട, ക്ലാസെടുക്കാനല്ല.
കോളജിലെ ഒന്നാം വർഷ പിജി വിദ്യാർഥിയാണ് അദ്ദേഹം. കൊല്ലം ആനയടി സ്വദേശിയായ അനിൽകുമാർ ഇക്കഴിഞ്ഞ മേയ് 31ന് ആണ് സർവീസിൽ നിന്ന് വിരമിച്ചത്.
സ്കൂൾ കാലഘട്ടത്തിൽ കൃഷി മന്ത്രി പ്രസാദിന്റെ സഹപാഠിയായിരുന്നു. പന്തളം എൻഎസ്എസ് കോളജിൽനിന്ന് ബോട്ടണിയിൽ ബിരുദമെടുത്തു.
പിന്നീട് വെള്ളായണി കാർഷിക കോളജിൽ ബിഎസ്സി അഗ്രികൾചർ കോഴ്സിനും ചേർന്നു.
പിന്നാലെ ജോലിയിൽ പ്രവേശിച്ചെങ്കിലും പഠനത്തോടുള്ള അതിയായ ആഗ്രഹം നിമിത്തം വിദൂരപഠനത്തിലൂടെ പിജിക്ക് ചേർന്നു. അവിടെയും ജോലിയിലെ തിരക്കുകൾ വില്ലനായി.
പഠനം പാതിവഴിയിൽ നിന്നു. അന്നു തന്നെ മനസ്സിൽ കുറിച്ചതാണ് വിരമിച്ച ശേഷം പഠനം തുടരുകയെന്നത്.
അതിനായി തിരഞ്ഞെടുത്തതാകട്ടെ ഇഷ്ടവിഷയമായ ഇംഗ്ലിഷും. ‘മരണം വരെയും പഠിച്ചുകൊണ്ടിരിക്കുക’ എന്ന മനോഭാവമാണ് 34 വർഷത്തെ ഇടവേളയ്ക്കു ശേഷവും തന്നെ വീണ്ടും കലാലയത്തിലേക്ക് എത്തിച്ചതെന്നു പറയുന്നു അനിൽകുമാർ.
24 വയസ്സുള്ള തന്റെ മൂത്ത മകൻ സുമിത്തിനേക്കാൾ പ്രായം കുറഞ്ഞ സഹപാഠികൾക്കൊപ്പമാണ് പഠനം.
പഠിപ്പിക്കുന്ന അധ്യാപകരിൽ 3 പേർ അനിൽകുമാർ ബിരുദ പഠനം പൂർത്തിയാക്കിയ 1991ന് ശേഷം ജനിച്ചവരാണ്. മൂത്ത മകൻ തന്നെയാണ് പ്രവേശനവുമായി ബന്ധപ്പെട്ട
കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇളയമകൻ സൂര്യ പ്ലസ് ടു വിദ്യാർഥിയാണ്.
സിന്ധു ആണ് ഭാര്യ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]