വടശേരിക്കര ∙ ബംഗ്ലാംകടവ് പാലത്തിന്റെ സമീപന പാത തകർച്ചാ ഭീഷണിയിൽ. ബംഗ്ലാംകടവ്, വലിയകുളം, കൊടിഞ്ഞിയിൽ ഭാഗം, സ്റ്റേഡിയം, മാടമൺ വള്ളക്കടവ്, കിടങ്ങുമൂഴി, ചെറുകുളഞ്ഞി, ഐത്തല പാലം, ജണ്ടായിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവരെ വടശേരിക്കര പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്നത് ബംഗ്ലാംകടവ് പാലമാണ്.
മാടമൺ ഹൃഷികേശ ക്ഷേത്രത്തിലെത്തുന്നവരും യാത്ര ചെയ്യുന്നത് ഇതിലെയാണ്.
അമ്പലത്തിനു മുന്നിലായി 50 മീറ്ററോളം ദൂരത്തിൽ പാലത്തിന്റെ സമീപന പാത പൂർണമായി തകർന്നു കിടക്കുന്നു. ടാറിങ് പൊളിഞ്ഞ റോഡിൽ നിറയെ കുഴികളാണ്.
ചെളിക്കുഴികളിൽ ചവിട്ടാതെ നടക്കാൻ കഴിയാത്ത സാഹചര്യമാണ്. അറ്റകുറ്റപ്പണി പൂർത്തിയാക്കി റോഡ് നന്നാക്കാൻ മാസങ്ങളായിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഉടൻ പരിഹാരം കാണണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]