
റാന്നി ∙ പുനലൂർ – മൂവാറ്റുപുഴ പാതയിൽ ഉതിമൂട് വലിയകലുങ്കിൽ നീർപ്പാലത്തിന്റെ അടിയിലൂടെ വലിയ കണ്ടെയ്നറുകൾക്കു കടന്നു പോകാനാകുന്നില്ല. പത്തനംതിട്ട
ഭാഗത്തു നിന്നു വരുമ്പോൾ നീർപ്പാലത്തിനു മുൻപ് അനുവദനീയമായ ഉയരം സൂചിപ്പിക്കുന്ന സൂചനാ ബോർഡുമില്ല. 4.2 മീറ്റർ സ്റ്റാൻഡേഡ് ഉയരം സൂചിപ്പിച്ച് റാന്നി ഭാഗത്തു നിന്നു വരുമ്പോൾ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഈ ഭാഗത്ത് മേൽപാലം നിർമിക്കണമെന്നും അല്ലെങ്കിൽ റോഡ് താഴ്ചയിൽ നിർമിക്കണമെന്നും മുൻപ് ആവശ്യമുയർന്നിരുന്നു. കെഎസ്ടിപി മേൽനോട്ടത്തിൽ നിർമിച്ച സമയത്ത് ബോർഡ് വച്ചിട്ടില്ല.
പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഈ റീച്ചിന്റെ ബിൽ തുക അനുവദിച്ചു കഴിഞ്ഞതിനാൽ ഇനി കരാറുകാർ ബോർഡ് സ്ഥാപിക്കാനും സാധ്യതയില്ല. രൂപരേഖ അനുസരിച്ച് നിർമാണം നടത്തിയതിനാൽ ഇനി മാറ്റം വരുത്തി റോഡിന് താഴ്ച കൂട്ടാനുള്ള സാധ്യത കുറവാണ്.
ഉതിമൂട് വലിയകലുങ്ക് വഴി കണ്ടെയ്നറുകൾ കടന്നു പോകില്ലെന്നു ചൂണ്ടിക്കാട്ടി മന്ദിരം, മണ്ണാരക്കുളഞ്ഞി എന്നീ ജംക്ഷനുകളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ കെഎസ്ടിപി തയാറാകണം.
കണ്ടെയ്നറുകൾക്കും പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) വലിയകലുങ്ക് നീർപ്പാലത്തിനും നാശം നേരിടാതിരിക്കാൻ ഇതാണു മാർഗം. നിലവിലെ സ്ഥിതിയിൽ നീർപ്പാലം പൊളിച്ചു പണിയാനാകില്ല.
കോന്നി–പ്ലാച്ചേരി പാതയുടെ നവീകരണം ആരംഭിച്ചപ്പോൾ പിഐപി നീർപ്പാലത്തിനു സമീപം മേൽപാലം നിർമിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
എന്നാൽ ഇതിനുള്ള പണം എസ്റ്റിമേറ്റിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടി പണി നടത്തിയില്ല. പാതയുടെ നവീകരണത്തിനു ശേഷം ഉയരം കൂടിയ കണ്ടെയ്നറുകൾ ഇതിലെ കടന്നു വരുന്നുണ്ട്.
വലിയകലുങ്കിൽ എത്തുമ്പോഴാണ് അവയ്ക്കു കടന്നു പോകാനാകില്ലെന്ന് അറിയുന്നത്. പിന്നീട് തിരികെപ്പോയി മന്ദിരം ജംക്ഷനിൽ നിന്ന് തിരിഞ്ഞ് കന്നാംപാലം വഴി മണ്ണാരക്കുളഞ്ഞിയിലെത്തിയാണു പോകുന്നത്.
ഞായറാഴ്ച രാത്രി 8ന് 5 കണ്ടെയ്നറുകൾ ഇതിലെ വന്നിരുന്നു. അതിൽ ഒരെണ്ണം നീർപ്പാലത്തിൽ ഇടിച്ചു കടന്നു പോയി.
നീർപ്പാലത്തിന്റെ അടിയിലെ കോൺക്രീറ്റ് തകർത്താണ് അതു പോയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]