
കുമ്പഴ ∙ വെള്ളം ഒഴുകിപ്പോകാൻ റോഡരികിൽ നിർമിച്ച ഓട കാലാകാലങ്ങളായുള്ള ‘പ്രയത്ന ഫലമായി’ നികന്നു.
വെള്ളക്കെട്ടും ചെളിയും കാരണം ഇപ്പോൾ നാട്ടുകാർക്കു വഴിനടക്കാനാകാത്ത അവസ്ഥ. കുമ്പഴ മീൻ ചന്തയുടെ ഭാഗത്തുനിന്ന് തുണ്ടുമൺകര പമ്പ് ഹൗസിന്റെ ഭാഗം വരെയുള്ള ഓൾഡ് പിഎം റോഡിന്റെ അവസ്ഥയാണിത്.
നഗരസഭ 20– ാം വാർഡിന്റെ ഭാഗമാണ് ഈ പ്രദേശം. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വെള്ളം ഒഴുകിപ്പോകും വിധം റോഡിന്റെ വശം കോൺക്രീറ്റ് ചെയ്തിരുന്നു.
എന്നാൽ സമീപത്തു വർക്ക് ഷോപ്പും വാഹനം കഴുകുന്ന കടകളും വന്നതോടെയാണ് സ്ഥിതിക്ക് മാറ്റം വന്നത്.
ഈ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ കടക്കാനായി കുറച്ചുകുറച്ചായി ഓട നികത്തുകയായിരുന്നെന്നു നാട്ടുകാർ ആരോപിച്ചു.
ഇപ്പോൾ റോഡ് ഏതാണ്, ഓട ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
ഓട പൂർണമായി നികത്തിയതോടെ റോഡിലേക്ക് കയറ്റി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കേടായ വാഹനങ്ങൾ റോഡ് വശത്ത് സ്ഥിരമായി കൊണ്ടിടുന്നതും പതിവായി.
കുറെ വൈദ്യുതി തൂണുകളും ഇവിടെ കൊണ്ടിട്ടിട്ടുണ്ട്.
ഇതുമൂലം കാൽനടക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ രാത്രിയിൽ പാറമക്ക് കൊണ്ട് ഇടുന്നുണ്ട്.ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ല.
നഗരസഭയിൽ പരാതി പറയുമ്പോൾ പൊതുമരാമത്ത് വകുപ്പിൽ പറയാൻ പറയും. പൊതുമരാമത്തിൽ പറയുമ്പോൾ പൊതുമരാമത്ത് റോഡ് മെയ്ന്റനൻസ് വിഭാഗത്തിൽ പറയാൻ പറയും.
തങ്ങളുടെ റോഡ് ഏത് ഓട ഏതെന്ന് അധികൃതർക്ക് തന്നെ വ്യക്തതയില്ലാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]