
കവിയൂർ ∙ കല്ലൂപ്പാറ, കുന്നന്താനം, കവിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുണ്ടിയപ്പള്ളി – ഐക്കരപ്പടി – ഉത്ഥാനത്തു പടി റോഡ് നിർമാണം തുടങ്ങി. കവിയൂർ, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗത്തെ പണികളാണ് ആദ്യം തുടങ്ങിയത്. വെണ്ണീർവിള പാടശേഖരത്തിന്റെ ഭാഗമായ പാടശേഖരത്തിനു നടുവിൽകൂടിയാണ് ഇവിടെ റോഡ് പോകുന്നത്.
റോഡുവശത്തെ സംരക്ഷണ ഭിത്തി നിർമാണവും ഒപ്പം പാടശേഖരത്തിൽ നീരൊഴുക്ക് സുഗമമാക്കുന്നതിനു 4 കലുങ്കുകളും നിർമിക്കുന്നുണ്ട്. അതിനുശേഷം പാടശേഖരത്തിനു നടുവിൽ പനയമ്പാല തോട്ടിലുള്ള വാക്കയിൽ കടവ് പാലം പൊളിച്ചുപണിയും.
ഇവിടെ അര കിലോമീറ്ററോളം റോഡ് പോകുന്നത് പാടശേഖരത്തിൽ കൂടിയാണ്.
പാടശേഖരത്തിൽ റോഡ് തുടങ്ങുന്ന ഭാഗത്തുള്ള കലുങ്കും ബലക്ഷയത്തിലാണ്. ഇതു പൊളിച്ചു സ്ലാബ് കൾവർട്ട് ആയി പണിയും.
പാടശേഖരത്തിൽ പണിയുന്ന 4 കലുങ്കുകളും പൈപ്പിട്ടാണ് നിർമിക്കുന്നത്. പ്രധാനമന്ത്രി റോഡ് വികസന പദ്ധതിയിൽ 4.38 കോടി രൂപ ചെലവിലാണ് റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കുന്നത്.
3.77 കിലോമീറ്ററാണ് ദൂരം. ഇതിൽ ഏറ്റവും പ്രയാസമേറിയ ഭാഗമായതിനാലാണ് വാക്കയിൽ കടവ് ഭാഗത്തെ നിർമാണം ആദ്യം നടത്തുന്നത്.
പാടശേഖരത്തിൽ റോഡുവശം കരിങ്കല്ല് കെട്ടുന്ന സമയം വെളളപ്പൊക്കം ഉണ്ടായി കുറെ ദിവസം പണികൾ തടസ്സപ്പെട്ടിരുന്നു.
വാക്കയിൽ കടവ് നിലവിലുള്ള പാലം പൊളിച്ച് 5 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും 2 സെല്ലുള്ള ബോക്സ് കൾവർട്ട് ആയിട്ടാണ് പണിയുക.പാടശേഖരം വരുന്ന ഭാഗത്ത് മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ 418 മീറ്റർ നീളത്തിൽ 10 സെന്റിമീറ്റർ കനത്തിൽ ജിഎസ്ബിയും അതിനു മുകളിൽ 15 സെന്റി മീറ്റർ കനത്തിൽ കോൺക്രീറ്റാണ് ചെയ്യുന്നത്.പൈപ്പ് കൾവർട്ട് പണിയുന്നതോടൊപ്പം പാടശേഖരത്തിലേക്ക് കൊയ്ത്തുയന്ത്രം ഉൾപ്പെടെയുള്ള കാർഷിക യന്ത്രോപകരണങ്ങൾ ഇറക്കുന്നതിനുള്ള റാമ്പ് സൗകര്യം കൂടി നിർമിക്കണമെന്നും ആവശ്യമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]