
വള്ളംകുളം ∙ ഇരവിപേരൂർ പഞ്ചായത്ത് നിർമിച്ച ജില്ലയിലെ ആദ്യത്തെ ആധുനിക അറവുശാലയുടെ ഉദ്ഘാടനം 14 ന് 11 നു മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.വൃത്തിയുള്ള അന്തരീക്ഷത്തിൽ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചു ഉയർന്ന നിലവാരമുള്ള മാംസം ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1.2 കോടി രൂപ വിനിയോഗിച്ച് പൊതു.
സ്വകാര്യ പങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
15 കന്നുകാലികളെ വരെ കശാപ്പു ചെയ്യാം
കശാപ്പ് മുതൽ മാലിന്യസംസ്കരണം വരെ എല്ലാ പ്രക്രിയകളും ഇവിടെ യന്ത്രത്തിലൂടെയാണ്. പ്രതിദിനം 10 മുതൽ 15 കന്നുകാലികളെ കശാപ്പ് ചെയ്യാനുള്ള യന്ത്രങ്ങളാണുള്ളത്.
ഇവയുടെ സഹായത്തോടെ മാംസം മുറിക്കുക, എല്ലുകൾ നീക്കം ചെയ്യുക, അറവുമാലിന്യങ്ങൾ വേർതിരിക്കുക എന്നിവയെല്ലാം വേഗത്തിൽ ചെയ്യാനാകും. കട്ടിങ് യന്ത്രം, ഹാംഗർ, കൺവേയർ സംഭരണസ്ഥലം, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്.
ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ കന്നുകാലിയുടെ ഭാരം അളന്ന് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ആരോഗ്യനില പരിശോധിക്കും.
അണുമുക്തമാക്കിയ കന്നുകാലികളെ കശാപ്പു കഴിഞ്ഞാലുടൻ തല, രക്തം, മറ്റു ഭാഗങ്ങൾ എന്നിവ യന്ത്രങ്ങളുപയോഗിച്ച് വേർപെടുത്തി പ്രത്യേക ഇടങ്ങളിലേക്ക് മാറ്റും.
അറവ് മാലിന്യം നായബിസ്ക്കറ്റ്
വിവിധ ഘട്ടങ്ങളിലൂടെ നീക്കംചെയ്യുന്ന അറവു മാലിന്യം ഡ്രെയിനേജ് സംവിധാനത്തിലേയ്ക്കും മാലിന്യം വളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. മാംസാവശിഷ്ടങ്ങൾ സംസ്കരിച്ച് വളവും നായ ബിസ്ക്കറ്റും കോഴിത്തീറ്റയും ഉൽപാദിപ്പിക്കും. ശാസ്ത്രീയ മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.
ഇരവിപേരൂർ ഇറച്ചി ഇനി വിപണിയിൽ; നേരിട്ടും വാങ്ങാം
പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ശീതികരിച്ച മുറി.
ഫ്രീസർ പ്ലോട്ട് എന്നിവ അറവു മാംസത്തിലുണ്ടാകുന്ന ബാക്ടീരിയകളെ ചെറുത്തു നിർത്തും. ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം ഇരവിപേരൂർ മീറ്റ്സ് എന്ന ലേബലിൽ വിപണിയിൽ എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള, വൈസ് പ്രസിഡന്റ് സാലി ജേക്കബ്, അംഗങ്ങളായ ജോസഫ് മാത്യു, അമിത രാജേഷ് എന്നിവർ അറിയിച്ചു. അരിഞ്ഞു പായ്ക്ക് ചെയ്ത ഇറച്ചി വിപണിയിൽ എത്തിക്കുന്നതിനു പുറമെ ഇവിടെനിന്നു വാങ്ങാനാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]