
പത്തനംതിട്ട ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതനിയന്ത്രണം: തിരുവല്ല ∙ മഞ്ഞാടിയിൽ കലുങ്കിന്റെ പണി നടക്കുന്നതിനാൽ തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ ഇന്നു മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ടയിൽനിന്നു തിരുവല്ല ഭാഗത്തേക്കു വരുന്ന വലിയ വാഹനങ്ങൾ മനയ്ക്കച്ചിറ ജംക്ഷനിൽനിന്നു തിരിഞ്ഞു കിഴക്കൻമുത്തൂർ, മുത്തൂർ ജംക്ഷൻ വഴി തിരുവല്ലയിലെത്തണം. തിരുവല്ലയിൽ നിന്നു പത്തനംതിട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു നേരേ പോകാം.
മെഡിക്കൽ ഓഫിസർ
അത്തിക്കയം ∙ നാറാണംമൂഴി കുടുംബാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം – 18-40. 20 വരെ അപേക്ഷ സ്വീകരിക്കും. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർക്ക് നേരിട്ടോ ഇ മെയിൽ മുഖേനയോ അപേക്ഷ നൽകാം. ഫോൺ: 8848154044. മെയിൽ ഐഡി: [email protected]
അധ്യാപക ഒഴിവ്
ഇടക്കുളം ∙ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസിന് താൽക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 26ന് 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം.
പെരിങ്ങനാട്∙ തൃച്ചേന്ദമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ് ജൂനിയർ അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 16ന് രാവിലെ 11ന് സ്കൂളിൽ എത്തണം.
അട്ടച്ചാക്കൽ ∙ സെന്റ് ജോർജ് വിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക ഒഴിവുണ്ട്. 13ന് 10.30നാണ് അഭിമുഖം. 9447562710.
പത്തനംതിട്ട ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 17ന് 11ന് അഭിമുഖത്തിന് എത്തണം.
മാങ്കോട് ∙ ഗവ. എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ഗണിതശാസ്ത്രം അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള അഭിമുഖം 16ന് 11ന്.
കൂടൽ ∙ ജിവിഎച്ച്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 11ന്.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ പുതുക്കുളം, നമ്പുരയ്ക്കൽ, പുല്ലുകുത്തി, പൊയ്ക, മുണ്ടുകണ്ടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.∙ അതുമ്പുംകുളം, ടവർ, മിൽമ, മാമൂട്, ആർവിഎച്ച്എസ് ഭാഗം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.