
മദ്യപർക്കറിയുമോ വായനയുടെ വില; വായനശാലയ്ക്കു നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം
നെടുമ്പ്രം∙ ലൈബ്രറി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നെടുമ്പ്രം ഗ്രാമീണ വായനശാലയുടെ നേർക്ക് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം . ലൈബ്രറി വളപ്പിൽ നിന്ന വാഴകൾ വെട്ടി കളയുകയും, ജനൽ ചില്ലകൾ തകർക്കുകയും ചെയ്തു.
മദ്യകുപ്പികൾ പൊട്ടിച്ചിട്ടു. വാതിലിനു സമീപം മുളകു പൊടി വിതറുകയും ചെയ്തിട്ടുണ്ട്.
വായനശാല ഭാരവാഹികൾ കഴിഞ്ഞ ദിവസങ്ങളിൽ മദ്യപ സംഘത്തെ ചോദ്യം ചെയ്തിരുന്നു.വായനശാല ഭാരവാഹികളുടെ നേതൃത്വത്തിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സംഭവസ്ഥലത്ത് എത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]