
ട്രയൽ റണ്ണിനിടെ കെഎസ്ആർടിസി ബസിൽ തീപിടിത്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙അറ്റകുറ്റപ്പണി നടത്തിയ ശേഷം ട്രയൽ റൺ നടത്തുന്നതിനിടെ കെയുആർടിസി വോൾവോ ബസിന്റെ എൻജിൻ കവറിനുള്ളിൽ തീപിടിച്ചു. മൈലപ്ര- പത്തനംതിട്ട റോഡിൽ ഇടത്താവളത്തിന് സമീപം ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. ജീവനക്കാർ ബസിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു.സമീപത്തെ കടകളിൽ നിന്നും ഉടൻ തന്നെ കൂടുതൽ എക്സ്റ്റിങ്ഗ്യൂഷർ എത്തിച്ചു. പത്തനംതിട്ട അഗ്നിരക്ഷാസേന നിലയത്തിൽ നിന്നും 2 യൂണിറ്റ് സംഭവസ്ഥലത്തെത്തി തീ പൂർണമായും അണച്ചു.ജീവനക്കാർ മാത്രമാണ് ബസിലുണ്ടായിരുന്നത്.