
ചരലും ചെളിയും പാതയിലേക്ക്; ഒപ്പം അപകടഭീഷണിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടിയമ്പലം∙പാതയിലേക്ക് ഒലിച്ചിറങ്ങിയ ചരലും ചെളിയും അപകട ഭീഷണിയാകുന്നു. റാന്നി– തിരുവല്ല റോഡിൽ കണിയാമ്പറമ്പിൽ പടിയിലാണ് അപകട സാധ്യത വർധിക്കുന്നത്. കൊടുംവളവിൽ പാതയിൽ അരയടിയിലധികം ഉയരത്തിലാണ് ചെളിയു ചരലും വ്യാപരിച്ചിരിക്കുന്നത്.കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ 5 ഇരുചക്രവാഹനങ്ങളാണ് ഇവിടെ കെണിയിൽപ്പെട്ടത്.രണ്ടു വാഹനങ്ങൾ നിരങ്ങിമറിഞ്ഞെങ്കിലും യാത്രികർ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.