അടൂർ∙ കാട്ടുപന്നികളുടെയും പെരുമ്പാമ്പിന്റെയും ശല്യം കാരണം അടൂർ നഗരസഭയിലെ പന്നിവിഴ പുതുവാക്കൽ ഏലായിൽ കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതി. ഇവിടെ അൻപതോളം കർഷകർ കൃഷി ചെയ്തുകൊണ്ടിരുന്ന ഏല ഇപ്പോൾ കൃഷിചെയ്യാൻ പറ്റാതെ തരിശായി കാടുകയറിയിരിക്കുകയാണ്.
നെൽക്കൃഷി, മരച്ചീനി, ചേന, ചേമ്പ്, ഏത്തവാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ കൃഷി ചെയ്തു കൊണ്ടിരുന്ന മേഖലയായിരുന്നു. ഏലായിലെ പാടശേഖരങ്ങളിൽ വെള്ളം ഒഴുകി പോകാനുള്ള മാർഗങ്ങൾ എല്ലാം അടഞ്ഞതോടെയാണു നെൽക്കൃഷി നിലച്ചത്.
പിന്നീട് കിഴങ്ങുവർഗങ്ങളുടെയും പച്ചക്കറികളുടെയും കൃഷിയായിരുന്നു ഇവിടെ കൂടുതൽ കർഷകർ ചെയ്തു കൊണ്ടിരുന്നത്.
എന്നാൽ ഇവിടേക്ക് കാട്ടുപന്നികളും പെരുമ്പാമ്പുകളും താവളമടിക്കാൻ തുടങ്ങി. മരച്ചീനിയും വാഴയും ചേമ്പുമെല്ലാം പന്നി ഇറങ്ങി കുത്തിയിളക്കി തുടങ്ങിയതോടെ കൃഷിയാകെ നഷ്ടത്തിലായി.
ഇതിനിടയിലാണു പെരുമ്പാമ്പുകളും കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ഇങ്ങനെ വന്നതോടെ കർഷകർ ഓരോരുത്തരായി കൃഷി ചെയ്യാതായി.
എല്ലാ മാർഗങ്ങളും അടഞ്ഞതിനാൽ കർഷകരാകെ ദുരിതത്തിലായി. ഇപ്പോൾ പുതുവാക്കൽ ഏലായുടെ ഭൂരിഭാഗവും തരിശായി കിടക്കുകയാണ്.
കാട്ടുപന്നി ശല്യം ഇല്ലാതാക്കാനുള്ള നടപടി നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നാണു കർഷകരുടെ പരാതി. കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതി കാണിച്ച് കൃഷിഭവനിലും പരാതി നൽകിയിരുന്നു.
എന്നിട്ടും ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടി ഉണ്ടാകുന്നില്ലെന്നാണു പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

