എരുമേലി∙ ശരണമന്ത്രങ്ങളുടെ മാറ്റൊലിയിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഭക്തിസാന്ദ്രമായി. 12.30ന് കൊച്ചമ്പലത്തിനു മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ കൊച്ചമ്പലവും പേട്ടക്കവലയും ശരണമന്ത്രങ്ങളാൽ മുഖരിതമായി.
തുടർന്നാണു കൊച്ചമ്പലത്തിൽനിന്ന് പേട്ടതുള്ളൽ ആരംഭിച്ചത്. കണ്ടിയൂർ പ്രേംശങ്കർ ഭഗവാന്റെ തിടമ്പേറ്റി.
കുളമാക്കിൽ പാർഥസാരഥി അകമ്പടിയായി. കൊച്ചമ്പലത്തിൽനിന്ന് ആരംഭിച്ച പേട്ട
എഴുന്നള്ളത്ത് ടൗൺ നൈനാർ മസ്ജിദിൽ പ്രവേശിച്ചതോടെ മഹല്ലാ മുസ്ലിം ജമാ അത്ത് ഭാരവാഹികൾ സ്വീകരിച്ചു. ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചി, സെക്രട്ടറി മിതുലാജ് പുത്തൻവീട് എന്നിവർ ചേർന്ന് പള്ളിയിലേക്ക് ആനയിച്ചു.
വാവരുടെ പ്രതിനിധി ടി.എച്ച്. ആസാദ് താഴത്തുവീട്ടിൽ അമ്പലപ്പുഴ സമൂഹ പെരിയോൻ എൻ.
ഗോപാലകൃഷ്ണപിള്ളയുടെ കൈപിടിച്ച് പേട്ടയ്ക്ക് ഒപ്പം നടന്നു. പളളിയിൽ പ്രദക്ഷിണം വച്ച് നേർച്ച അർപ്പിച്ച ശേഷം പേട്ടസംഘം പേട്ടക്കവലയിൽ എത്തിയപ്പോൾ വിവിധ സംഘടനകളും വ്യക്തികളും പേട്ട സംഘത്തിനു സ്വീകരണം നൽകി. പാതയ്ക്ക് ഇരുവശവും വിവിധ സംഘടനകളും സ്ഥാപനങ്ങളും പേട്ട
സംഘത്തിനു സ്വീകരണം ഒരുക്കിയിരുന്നു. രണ്ടുമണിയോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട
വലിയമ്പലത്തിൽ പ്രവേശിച്ചു. 3 മണിയോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ട ആരംഭിച്ചത്.
കൊച്ചമ്പലത്തിൽനിന്ന് ചാർത്തി പൂജിച്ചു നൽകിയ ഗോളകയുമായി യോഗ പെരിയോൻ അമ്പാടത്ത് പ്രദീപ് ആർ.മേനോന്റെ നേതൃത്വത്തിലാണ് പേട്ടകെട്ട് ആരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

