പത്തനംതിട്ട ∙ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് മുന്നോടിയായി ബലപരിശോധനയ്ക്ക് തുടക്കം.
കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തുന്നതിനായാണിത്. ഈ പരിശോധനയ്ക്ക് ശേഷമേ ഏതുതരം അറ്റകുറ്റപ്പണിയാണ് കെട്ടിടം സംരക്ഷിക്കാൻ അനിവാര്യമെന്നതിൽ വ്യക്തത വരികയുള്ളു. മിനി സിവിൽ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺക്രീറ്റ് സാംപിളുകൾ ശേഖരിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു.
പ്ലാസ്റ്ററിങ് ഉൾപ്പെടെയുള്ള മേൽആവരണങ്ങൾ ഇളക്കിയാണ് പരിശോധന. കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ എൻജിനീയർമാരും തൊഴിലാളികളുമാണ് ഇതിനായി പ്രവർത്തനം നടത്തുന്നത്.
ബലപരിശോധന നടത്തുന്നതിന് മുന്നോടിയായി പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ ചേംബറിൽ യോഗം ചേർന്നിരുന്നു.
പരിശോധന നടത്തുന്നതിന്റെ ഭാഗമായി ശബ്ദവും പൊടിപടലങ്ങളും ഉണ്ടാകുമെന്നതിനാൽ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതിക്കും ഓഫിസുകൾക്കുമുൾപ്പെടെ ഇതേക്കുറിച്ച് അറിയിപ്പും നൽകി. കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികളുൾപ്പെടെ ഇളകിയ നിലയിലാണ്.
വിള്ളൽ വീണ തൂണുകളും കോൺക്രീറ്റ് അടർന്നുമാറി തുരുമ്പിച്ച കമ്പി തെളിഞ്ഞുനിൽക്കുന്ന ചുവരുകളും കാണാം. ഇവ ഇളകി വീണ് ഉദ്യോഗസ്ഥർക്കും ജനത്തിനും പരുക്കേൽക്കുമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹെൽമറ്റും ഫസ്റ്റ് എയ്ഡ് കിറ്റുമായി സമരം നടത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

