വള്ളിക്കോട് ∙ നെൽക്കൃഷിയിൽ നേട്ടം കൊയ്തു വള്ളിക്കോട് പഞ്ചായത്ത്. പാടശേഖരങ്ങളെല്ലാം നെൽക്കൃഷിയിൽ സമൃദ്ധമായി.
പഞ്ചായത്തിലെ 140 ഹെക്ടർ സ്ഥലത്താണു നെൽക്കൃഷി വ്യാപിച്ചിരിക്കുന്നത്. വേട്ടാകുളം, നടുവത്തൊടി, നരിക്കുഴി, കാരുവേലി, തലച്ചേമ്പ്, കൊല്ലായിൽ, തട്ട, അട്ടത്തഴ തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം നെൽക്കൃഷിയാണ്.
പഞ്ചായത്തിനെ തരിശുനില പഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവന്റെ സഹായത്തോടെ പാടശേഖരങ്ങളിലെല്ലാം നെല്ല് കൃഷി ചെയ്യുകയായിരുന്നു.
പൂട്ടുകൂലി, വിത്ത്, കുമ്മായം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കെല്ലാം കൃഷി ഭവൻ സഹായം ചെയ്തു.
ഒരു കാലത്ത് ജില്ലയുടെ നെല്ലറയായിരുന്നു വള്ളിക്കോട് പഞ്ചായത്ത്. കുറച്ചു കാലം നെൽക്കൃഷി ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു.
പിന്നീട് നെൽക്കൃഷി പഞ്ചായത്തിൽ സജീവമായി മാറുകയായിരുന്നു. പാടശേഖരങ്ങൾക്കു ഭീഷണിയാകുന്നത് തണ്ണീർത്തടങ്ങളിലെ മടവീഴ്ചയാണ്.
തോടു സംരക്ഷണം കൂടി സാധ്യമായാൽ നെൽക്കൃഷി ഊർജസ്വലമാക്കാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു. ഇടത്തിട്ട, ചന്ദനപ്പള്ളി പ്രദേശത്തെ പ്രധാന പ്രശ്നമാണ് പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ തണ്ണീർത്തടങ്ങളിലുള്ള ചെളിയും മൺകൂനയും.
കനത്തമഴയുടെ സമയത്ത് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ട് പല സ്ഥലത്തും മടവീഴ്ച ഉണ്ടായി നെൽക്കൃഷി നശിക്കാൻ കാരണമാകുന്നു. കഴിഞ്ഞ മഴ സമയത്തും ഇവിടെ മടവീഴ്ചയുണ്ടായി കൃഷി നശിച്ചിരുന്നു.
പഞ്ചായത്തിൽ നെൽക്കൃഷി സജീവമായെങ്കിലും കനത്ത മഴ ഇപ്പോഴും പാടശേഖരങ്ങൾക്ക് ഭീഷണിയാണ്.
കാലാകാലങ്ങളിൽ തണ്ണീർത്തടങ്ങളിലെ ചെളി നീക്കം ചെയ്തു സംരക്ഷിച്ചാൽ അത് കർഷകർക്ക് പ്രയോജനകരമാണ്. കനത്ത മഴ പെയ്യുമ്പോൾ തോടുകളിൽ മടവീഴ്ച ഉണ്ടാകുന്നതാണ് നെൽക്കൃഷി ഉൾപ്പെടെയുള്ള കൃഷികൾക്ക് ഭീഷണി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

