ചന്ദനപ്പള്ളി ∙ പാലത്തിന് സമീപം ഇടതൂർന്ന് വളരുന്ന കാട് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ചന്ദനപ്പള്ളി–നെടുമൺകാവ് റോഡരികിലാണ് ഒരാൾ പൊക്കത്തിൽ കാട് വളർന്നു കയറിയത്. സന്ധ്യ കഴിഞ്ഞാൽ ഇതുവഴി യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം കൂടിവരികയാണ്. കാടുകളിൽ മാലിന്യം തള്ളുന്നത് കാരണമാണ് തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നത്.
കൂടാതെ സാമൂഹിക വിരുദ്ധ ശല്യവും വർധിച്ചു വരുന്നു. ബൈക്കിൽ എത്തുന്ന സംഘം മദ്യപാനവും കഞ്ചാവ് വിൽപനയും നടത്തുന്നു.
ഇതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാനും കഴിയുന്നില്ല.
സന്ധ്യ കഴിഞ്ഞാൽ മദ്യപർ തമ്മിലുള്ള വാക്കേറ്റവും സ്ഥിരം സംഭവമായി മാറി. പ്രദേശവാസികൾക്ക് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയുന്നില്ല.
പാലത്തിന്റെ ഇരു സൈഡിലും കാടു വളർന്നു നിൽക്കുന്നത് കാരണം ഇവിടെ ആരുടെയും ശ്രദ്ധ വരികയുമില്ല. ഇത് സാമൂഹിക വിരുദ്ധർക്ക് ഗുണകരമാണ്.
പൊലീസിന്റെ ശ്രദ്ധ ഇവിടേക്ക് വരുന്നില്ലെന്നാണു ആരോപണം. കാറുകളിൽ പല സംഘങ്ങളും ഇവിടെ വന്നു പോകുന്നതായും പ്രദേശവാസികൾ പറഞ്ഞു.
പൊലീസ് രാത്രികാല റോന്തു ചുറ്റൽ ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

