പത്തനംതിട്ട ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ 7 ജില്ലകളിലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഏറ്റവും കുറഞ്ഞ പോളിങ് ജില്ലയിൽ.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യദിനം പുറത്തുവിട്ട 66.78% തന്നെയാണ് ജില്ലയിലെ അന്തിമ പോളിങ് ശതമാനം.
ആകെ വോട്ടർമാരായ 10,62756ൽ 7,09,669 പേർ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തി. 4,90,779 പുരുഷ വോട്ടർമാരിൽ 3,30,173 പേർ വോട്ട് രേഖപ്പെടുത്തി (67.27 %).
5,71,974 വനിതാ വോട്ടർമാരിൽ 3,79,495 പേരും വോട്ട് രേഖപ്പെടുത്തി (66.35 %).നഗരസഭകളിൽ പന്തളം മുന്നിലെത്തിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുറഞ്ഞു. നഗരസഭകളിൽ 70 % കടന്നത് പന്തളത്തു മാത്രമാണ്.
തിരുവല്ല നഗരസഭയിലാണു കുറവ് പോളിങ്– 60.84 %.
ബ്ലോക്ക് പഞ്ചായത്തുകളിൽ കൂടുതൽ പോളിങ് പന്തളം ബ്ലോക്കിലാണ് (68.66 %). കോയിപ്രം ബ്ലോക്കിലാണ് പോളിങ് കുറവ് (64.22 %).ജില്ലയിലാകെ 7 പഞ്ചായത്തുകളിൽ മാത്രമാണ് പോളിങ് 70 % കടന്നത്.
ആനിക്കാട്- 70.71 %, കവിയൂർ- 71.48 %, നെടുമ്പ്രം- 70.97 %, ഓമല്ലൂർ- 70.27 %, സീതത്തോട്- 71.24 %, കൊടുമൺ- 70.92 % , പന്തളം തെക്കേക്കര- 71.85 %. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

