അധ്യാപക ഒഴിവ്;
റാന്നി ∙ വലിയകുളം ഹൈസ്കൂളിൽ ഹിന്ദി അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. 8075399110.
ഏനാത്ത് ∙ കിഴക്കുപുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 13ന് 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ മാർ ഡയനീഷ്യസ്, കൈപ്പറ്റ, ബ്ലോക്ക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
എസ്സി പ്രമോട്ടർ
ചെറുകോൽ ∙ പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിനായി എസ്സി പ്രമോട്ടറെ നിയമിക്കുന്നു.
ഈ വിഭാഗത്തിലെ പ്ലസ് ടു യോഗ്യതയുള്ളവർ 14 രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അഭിമുഖത്തിന് എത്തണം. പരിധി: 40 വയസ്സ്.
ജാതി സർട്ടിഫിക്കറ്റ്, പഞ്ചായത്തിൽ സ്ഥിരതാമസം ആണെന്നുള്ള സാക്ഷ്യപത്രം, സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 0468 2322712.
സീറ്റൊഴിവ്
പന്തളം∙ ഗവ.
ഐടിഐയിൽ പട്ടികജാതി വികസന വകുപ്പ് പ്ലമർ (എൻ.സി.വി.ടി ) ട്രേഡിൽ പട്ടികജാതി /വർഗ, ജനറൽ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. എസ്എസ്എൽസി, ടിസി മറ്റ് അനുബന്ധ രേഖകൾ സഹിതം 16നകം ഐടിഐയിൽ ഹാജരാകണം. 9446444042.
പ്രവേശനം തുടങ്ങി
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് എയർലൈൻ ക്യാബിൻക്രൂ (ഒരുവർഷം) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
യോഗ്യത: പ്ലസ്ടൂ/ബിരുദം. 7306119753.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]