പരുമല ∙ കടപ്ര പഞ്ചായത്തിലെ കടപ്ര, പരുമല കരകളെ ബന്ധിപ്പിക്കുന്ന ഉപദേശിക്കടവ് പാലത്തിന്റെ പൂർത്തീകരണം അവസാന ഘട്ടത്തിലേക്ക്. ഇത്തവണ പരുമല തീർഥാടകർക്ക് പുതിയ പാലത്തിലൂടെ യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നിർമാണം നടക്കുന്നതെന്ന് മാത്യു ടി.തോമസ് എംഎൽഎ അറിയിച്ചു. പാലത്തിന്റെ സമീപന പാതയുടെ ടാറിങ് ജോലികളും പാലത്തിന്റെ പെയ്ന്റിങ് ജോലികളും മാത്രമാണ് ഇനി ചെയ്യാനുള്ളത്. പാലത്തിൽ നിന്നു പരുമല – ചെങ്ങന്നൂർ റോഡിലെ തിക്കപ്പുഴയിലേക്കുള്ള ഒന്നര കിലോമീറ്റർ റോഡ് വീതി കൂട്ടി ഉന്നത നിലവാരത്തിൽ ടാറിങ് നടത്താനുള്ള പദ്ധതിയും തയാറായി.
10 കോടി രൂപയാണ് ഇതിനു ചെലവ്.
നിലവിൽ പഞ്ചായത്ത് റോഡാണിതെങ്കിലും പൊതുമരാമത്ത് വകുപ്പ് റോഡ് ടാറിങ് ചെയ്യുന്നതിനാണ് അനുമതി. നിർമാണം പൂർത്തിയാകുമ്പോൾ അഞ്ചര മീറ്റർ ടാറിങുണ്ടാകും.
റോഡിന് ആവശ്യമായ സ്ഥലം ഉടമകൾ സൗജന്യമായി വിട്ടുനൽകണം. ഇതിനു പകരമായി പൊളിക്കേണ്ടിവരുന്ന മതിലുകൾക്കു പകരം നിർമിച്ചു നൽകാനും വ്യവസ്ഥയുണ്ട്. പമ്പയാറ്റിൽ ഉപദേശിക്കടവിൽ സംസ്ഥാന സർക്കാർ 23.73 കോടി രൂപ ചെലവിൽ 2020ലാണ് പാലത്തിന്റെ നിർമാണം തുടങ്ങുന്നത്.
കടപ്ര പഞ്ചായത്തിലെ രണ്ടു കരകളായി വിഭജിക്കുന്ന പമ്പയാറ് കടക്കാൻ പന്നായി പാലം വഴി ആലപ്പുഴ ജില്ലയിലെത്തി വേണമായിരുന്നു പോകാൻ. പാലം പൂർത്തിയാകുന്നതോടെ ഇതിന് അവസാനമാകും.
തിരുവല്ല – മാവേലിക്കര റോഡിലെ തിരക്കിൽ നിന്നു കുറെ വാഹനങ്ങൾക്കു വഴി തിരിഞ്ഞു പോകാനും കഴിയും. പാലത്തിന്റെ നിർമാണ ഘട്ടത്തിൽ തിക്കപ്പുഴ വരെയുള്ള റോഡിന്റെ ടാറിങ് കൂടി ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ പാലത്തിന്റെ ആലുംതുരുത്തി കരയിൽ സമീപന പാത പണിയുന്നതിനു ഈ ഭാഗത്തെ ചതുപ്പു കാരണം പില്ലർ നിർമിച്ച് ചെയ്യേണ്ടി വന്നു. ഇതോടെയാണ് തിക്കപ്പുഴ വരെയുള്ള ദൂരം കുറയ്ക്കേണ്ടി വന്നത്.
ഇതിനു പകരമാണ് 10 കോടി രൂപയുടെ പദ്ധതി തയാറാക്കിയത്.
പാലവും സമീപനപാതയും ഉൾപ്പെടെ 810 മീറ്ററാണ് ദൂരം. ഇതിൽ പാലം മാത്രം 206 മീറ്റർ വരും. ഉപദേശിക്കടവ്– തിക്കപ്പുഴ റോഡിനു വീതി കൂട്ടാനായി ഇരു വശങ്ങളിലുള്ള മതിലുകൾ പൊളിച്ചു നീക്കി ഉടമസ്ഥർക്ക് പുതിയ മതിൽ തിരികെ പണിത് നൽകുകയും, ഭൂമി വിട്ടുനൽകുന്ന മതിൽ ഇല്ലാത്ത വീടുകളിൽ അതിർത്തി തിരിച്ച് കല്ലുകെട്ടി നൽകിയതിനു ശേഷം ആദ്യഘട്ടം എന്ന രീതിയിൽ 240 മീറ്റർ റോഡ് 8 മീറ്റർ വീതിയിൽ നിർമാണം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]