ആറന്മുള ∙ ശബരിമലയെയും മറ്റ് ക്ഷേത്രങ്ങളെയും കാത്തുസൂക്ഷിക്കാൻ ഭക്തജനങ്ങൾ മുന്നോട്ട് വരണമെന്നും ശബരിമല സ്വർണ മോഷണം വെളിച്ചത്തു കൊണ്ടുവരണമെന്നും പന്തളം കൊട്ടാരത്തിലെ പി.എൻ.നാരായണവർമ ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കവർച്ച തെളിയിക്കാൻ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ക്ഷേത്രസംരക്ഷണ സമിതി ആറന്മുള തിരുവാഭരണ കമ്മിഷണർ ഓഫിസ് പടിക്കൽ നടത്തിയ നാമജപ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
രാഷ്ട്രീയക്കാരുടെ നീരാളിപ്പിടുത്തത്തിൽനിന്നു ദേവസ്വങ്ങളെ മോചിപ്പിക്കണം. ദേവസ്വം ബോർഡുകൾ ക്ഷേത്ര സ്വത്തുക്കളുടെ നോട്ടക്കാരും കാവൽക്കാരുമാണെന്നും ക്ഷേത്ര സ്വത്തുക്കൾ യഥേഷ്ടം കൈകാര്യം ചെയ്യാൻ ബോർഡുകൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.നാരായണൻ, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, ഡോ.പ്രസന്ന രവീന്ദ്രൻ, രവീന്ദ്ര പണിക്കർ നെടുംകുന്നം, പി.കെ.രാജൻ വെണ്ണിക്കുളം, എൻ.രാധാകൃഷ്ണൻ, രാമസ്വാമി കോട്ടയം, സുദർശനൻ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, സഹദേവൻ കോട്ടയം, സുരേഷ് കാർത്തികപ്പള്ളി, അജയൻ ഹരിപ്പാട്, പൊന്നമ്മ എസ്.പിള്ള, അശോക് കുമാർ, പ്രസാദ് നാരങ്ങാനം എന്നിവർ പ്രസംഗിച്ചു.ശരണമന്ത്രങ്ങളോടെ പന്തളം കൊട്ടാരത്തിലെ പി.എൻ.നാരായണ വർമ, പള്ളിയോട
സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ എന്നിവർ ചേർന്ന് ദീപം തെളിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]