കോഴഞ്ചേരി വഴി പുതിയ ബസ്:
കോഴഞ്ചേരി ∙ തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ കോഴഞ്ചേരി വഴി പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് രാത്രികാല സർവീസുമായി കെഎസ്ആർടിസി. വൈകിട്ട് 4.55 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ബസ് പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, വഴി രാത്രി 11.45 ന് അങ്കമാലിയിൽ എത്തിച്ചേരും.
പത്തനംതിട്ടയിൽ 8. 15നും കോഴഞ്ചേരിയിൽ 8.45 നും ബസ് എത്തും.
സീറ്റ് റിസർവേഷൻ ചെയ്യാനും ഡിജിറ്റൽ ഇടപാട് വഴി ബസ് ചാർജ് കൈമാറാനും ഇതിൽ സൗകര്യമുണ്ട്.
സീറ്റ് ഒഴിവ്
തിരുവല്ല ∙ മാർത്തോമ്മാ കോളജിൽ കേരള ഗവണ്മെന്റ് അംഗീകാരത്തോടെ നടത്തുന്ന തൊഴിലധിഷ്ഠിത ഡിസിഎ, പിജിഡിസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. കോളജ് ഓഫിസുമായി ബന്ധപ്പെടുക.
9496267503.
അഭിമുഖം നാളെ
വള്ളംകുളം ∙ ഗവ. ഡിവി എൽപി സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് നാളെ 10.30 ന് അഭിമുഖം നടക്കും.
അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. 7025321077.
മെഡിക്കൽ ക്യാംപ്
തിരുവല്ല ∙ സെന്റ് തോമസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി നേതൃത്വം നൽകുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 13ന് 9.30ന് സെന്റ് തോമസ് മാർത്തോമ്മാ പളളി പാരിഷ് ഹാളിൽ നടക്കും.
ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യും.
വികാരി റവ. ടി.എസ്.
ജോസ് അധ്യക്ഷത വഹിക്കും. 90742 64732.
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ മുണ്ടുകണ്ടം, കനകക്കുന്ന് എന്നീ ട്രാൻസ്ഫോമറുകളിൽ പരിധിയിൽപ്പെട്ട
പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ∙ താവളപ്പാറ, അടുകാട്, തൊട്ടുംകര, പയ്യനാമൺ, തെങ്ങുംകാവ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]